റിയാദ്: ആസിഡ് ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായീൽ (51) ആണ് റിയാദ് അൽഈമാൻ ആശുപത്രിയിൽ മരിച്ചത്. റിയാദ് അസീസിയയിൽ താമസിക്കുന്ന ഫ്‌ളാറ്റിൽ മലിന ജല പൈപ്‌ലൈൻ ശുദ്ധീകരിക്കുന്നതിനുള്ള ആസിഡ് തളിച്ചിരുന്നതാണ് മരണകാരണമെന്നതാണ് പ്രാഥമിക നിഗമനം. To advertise here, സൾഫ്യൂരിക് ആസിഡ് ശ്വസിച്ച് ബോധരഹിതനായ ഇസ്മായീലിനെ തിങ്കളാഴ്ച അൽഈമാൻ ആശുപത്രിയിലെത്തിച്ചിരുന്നു. ചൊവ്വാഴ്ച മരിക്കുകയും ചെയ്തു. ആലസ്സൻകുട്ടിയുടെ മകനാണ്. ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. Content Highlights: Malappuram Native Dies in Riyadh After Inhaling Toxic Acid Fumes Published: 25 Mar 2026, 05:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
M
MathrubhumiSource Link
about 2 months ago