ഗ്രാമജ്യോതി പദ്ധതിയും നിലച്ചു To advertise here, കുളത്തൂപ്പുഴ : മേടവിഷു ഉത്സവം അടുത്തിട്ടും അമ്പലക്കടവ് പാലം നിർമാണം പൂർത്തിയാകാത്തത് കുളത്തൂപ്പുഴയിൽ ഇക്കുറി ഉത്സവത്തിനെത്തുന്നവരെ ദുരിതത്തിലാക്കും. ഏപ്രിൽ ഒന്നിന് പൈങ്കുനി ഉത്രം ആഘോഷത്തോടെ ഉത്സവത്തിനു തുടക്കമാകും. തുടർന്ന് സപ്താഹയജ്ഞവും നടക്കും. അതിനാൽ ആഘോഷങ്ങൾ അവസാനിക്കുന്നതുവരെ നല്ല തിരക്കുണ്ടാകും. ഇതിനാവശ്യമായ സൗകര്യങ്ങൾ കുളത്തൂപ്പുഴ ശാസ്താക്ഷേത്രപരിസരത്ത് ഇല്ലാത്തതാണ് വിനയാകുന്നത്. ക്ഷേത്രത്തിനു മുന്നിലെ അമ്പലക്കടവ് പാലം, ജില്ലാപഞ്ചായത്തിന്‍റെ ഗ്രാമജ്യോതി പദ്ധതിപ്രകാരം ആരംഭിച്ച കെട്ടിടസമുച്ചയം എന്നിവയുടെ നിർമാണം ഇഴയുന്നതാണ് ക്ഷേത്രത്തിൽ എത്തുന്നവർക്ക് ദുരിതമാകുന്നത്. 14 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഗ്രാമജ്യോതി പദ്ധതിക്കുവേണ്ടി നിർമാണോദ്ഘാടനം നടത്തി വാനം വെട്ടിയെങ്കിലും തുടർനിർമാണം നിലച്ചു. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ ആറ്റുതീരത്തെ നിർമാണവും പൂർത്തിയായിട്ടില്ല. ഇതോടെ ഉത്സവത്തിനെത്തുന്നവർക്ക് നിന്നുതിരിയാൻ ഇടമില്ലാതായി. പാലം നിർമാണത്തിനുവേണ്ടി വടക്കുവശത്ത് നിർമാണസാമഗ്രികൾ ഇറക്കി സൂക്ഷിച്ചിരിക്കുകയാണ്. ഈ ഭാഗത്തും ആളുകൾക്ക് പ്രവേശിക്കാനാകില്ല. ആറ്റിലെ നീരൊഴുക്ക് കുറഞ്ഞത് നിർമാണത്തിന് അനുകൂലസാഹചര്യമാണ്. എന്നാൽ ഒച്ചിഴയുംവേഗത്തിലാണ് പണി. മഴക്കാലത്ത് ആറ്റിൽ വെള്ളമുയരുന്നതിനാൽ നിർമാണം നിർത്തിവയ്ക്കേണ്ടിവരും. അനുകൂലസാഹചര്യം പ്രയോജനപ്പെടുത്താതെ കരാറുകാരൻ നിർമാണം വൈകിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അമ്പലക്കടവ് പഴയ പാലത്തിൽ കുണ്ടും കുഴിയും നിറഞ്ഞ് ചാലുകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ സാവധാനത്തിലാകും വാഹനങ്ങളുടെ യാത്രയെന്നതിനാൽ ഗതാഗതക്കുരുക്കിനു കാരണമാകും. പാലം കടന്നാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ല. പാലത്തിന്‍റെ മറുകരയിൽ തിരുവനന്തപുരം-ചെങ്കോട്ട പാതയോരത്ത് വാഹനങ്ങൾ കൂട്ടത്തോടെ നിർത്തിയിടുന്നത് ഇവിടെ ഗതാഗത തടസ്സമുണ്ടാക്കാൻ സാധ്യതയേറെയാണ്. Published: 25 Mar 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിഷു ഉത്സവമായി; കുളത്തൂപ്പുഴഅമ്പലക്കടവ് പാലംപണി ഇഴയുന്നു
M
MathrubhumiSource Link
about 2 months ago