വിഷുമഹോത്സവത്തിനുശേഷം മൂത്തേടത്തുകാവ് ഭഗവതീക്ഷേത്രത്തിൽ നടയടച്ചു

വിഷുമഹോത്സവത്തിനുശേഷം മൂത്തേടത്തുകാവ് ഭഗവതീക്ഷേത്രത്തിൽ നടയടച്ചു

വൈക്കം : ഭക്തിയുടെ നിറവിൽ മുത്തേടത്തുകാവ് ക്ഷേത്രത്തിൽ എരിതേങ്ങയിൽ അഗ്നി പകർന്നു. ഗുരുതിയും അരിയേറും നടത്തിയതോടെ ക്ഷേത്രനട അടഞ്ഞു. മൂത്തേടത്ത് കാവിലമ്മ കണ്ണകിദേവിയായി പാണ്ഡ്യദേശത്തെ ഭർത്താവായ കോവിലന്റെ സമീപത്തേക്ക് പോകുന്നതായിട്ടാണ് വിശ്വാസം. വിഷുനാളിൽ രാത്രി നടന്ന അരിയേറിനുശേഷമാണ് നടയടച്ചത്. To advertise here, മൂന്ന് മാസങ്ങൾക്കുശേഷം കർക്കടകം ഒന്നിന് ദേവി തിരിച്ചെഴുന്നള്ളുന്നതോടെ നട തുറന്ന് പതിവ് പൂജകളും ദർശനവും പുനരാരംഭിക്കും. പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകിയായും വൈദികപരമായി ശ്രീ പരമേശ്വരന്റെ പുത്രീഭാവത്തിലുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കൽപം. വിഷുവിന്റെ തലേന്ന് നടന്ന ഗരുഡൻ തൂക്കത്തിന് ശേഷമാണ് വിഷുക്കണി ദർശനത്തിനായി നട തുറന്നത്. തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. തലയാഴം തെക്കേടത്ത് ശശിധര ശർമയുടെ നേതൃത്വത്തിൽ നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് വേതാളത്തിന്റ പുറത്തിരിക്കുന്ന ദേവിയുടെ കളം എഴുതി വച്ചൊരുക്ക് നടത്തി. അനുഷ്ഠാന വാദ്യങ്ങളോടെ തോറ്റംപാട്ട് കളംപൂജ, തിരി ഉഴിച്ചിൽ കളംപാട്ട്, വിൽപാട്ട് എന്നിവ നടന്നു. അത്താഴപൂജയ്ക്കുശേഷം അരി അളന്നു. മേൽശാന്തി ജയചന്ദ്രൻ പോറ്റി രണ്ടായി പകുത്ത നാളികേരത്തിൽ ശ്രീകോവിലിൽനിന്നു തെളിയിച്ച ദീപം ക്ഷേത്രത്തിന് മുൻവശം കൊടിമാലിന്റെ ചുവട്ടിൽ ഭക്തർ സമർപ്പിച്ച തേങ്ങയിലേക്ക് പകർന്നു. ഭക്തർ സമർപ്പിച്ച ആയിരക്കണക്കിന് നാളികേരം അഗ്നിയിൽ എരിഞ്ഞമർന്നു. തെക്കുപുറത്ത് ഗുരുതിക്കുശേഷം മേൽശാന്തി തീർഥം തളിച്ച് സമർപ്പണം പൂർത്തിയാക്കി. കണ്ണകിയുടെ കോപാഗ്നിയിൽ മധുരാപുരി കത്തി അമരുന്നതിന്റെ പ്രതീകമാണ് എരിതേങ്ങ സമർപ്പണം. തീയാട്ട് കൈയിൽ കടുത്തിലയുമായി ഉറഞ്ഞാടിയ തീയാട്ടുണ്ണി നാലമ്പലത്തിൽ എഴുതിയ ദേവിയുടെ കളംമായ്ച്ച് ക്ഷേത്രത്തിന് വലംവച്ച് ശ്രീകോവിലിലേക്ക് മൂന്നുതവണ അരിയേറ് നടത്തിയതോടെ ക്ഷേത്രനടയടഞ്ഞു. ചടങ്ങുകൾക്ക് ഊരായ്മക്കാരായ ഇണ്ടംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർമന വിഷ്ണു നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഹരിഹരൻ നമ്പൂതിരി, മുരളീധരൻ നമ്പൂതിരി, വിഷ്ണുനമ്പൂതിരി എന്നിവർ കാർമികത്വംവഹിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിഷുമഹോത്സവത്തിനുശേഷം മൂത്തേടത്തുകാവ് ഭഗവതീക്ഷേത്രത്തിൽ നടയ… | Boolokam