വിസാ കാലാവധി അവസാനിച്ചവർക്ക് രാജ്യം വിടാൻ അവസരം ഒരുക്കി സൗദി അറേബ്യ

വിസാ കാലാവധി അവസാനിച്ചവർക്ക് രാജ്യം വിടാൻ അവസരം ഒരുക്കി സൗദി അറേബ്യ

M
MathrubhumiSource Link
ജിദ്ദ: മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സൗദിയിൽനിന്ന് തിരികെ പോകാൻ സാധിക്കാതെ യാത്ര മുടങ്ങിയവർക്ക് പിഴ കൂടാതെ വിസ ദീർഘിപ്പിച്ച് നൽകാനൊരുങ്ങി സൗദി. സൗദി ആഭ്യന്തര മന്ത്രാലയമാണ് പദ്ധതി ആരംഭിച്ച കാര്യം അറിയിച്ചത്. To advertise here, കാലാവധി അവസാനിച്ച ഏതു തരത്തിലുള്ള സന്ദർശന വിസകളിലും ഉംറ വിസകളിലും ട്രാൻസിറ്റ് വിസകളിലും ഫൈനൽ എക്‌സിറ്റ്  വിസകളിലുള്ള സൗദിയിൽ തങ്ങുന്നവർക്ക് പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്. സൗദിയിലെ വിവിധ വിമാനത്താവളം, കരാതിർത്തി എന്നിവ വഴി രാജ്യം വിടാൻ അനുവദിക്കും. ഫെബ്രുവരി 25 മുതൽ കാലാവധി അവസാനിച്ച വിസിറ്റ് വിസകൾ ഏപ്രിൽ 18 വരെ ദീർഘിപ്പിക്കാനാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമായ അബ്ശിർ വഴി നിശ്ചിത ഫീസ് അടചാണ് ഇതിനായി അപേക്ഷിക്കേണ്ടത്. വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്തവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇവർ ഏപ്രിൽ 18 ന് മുമ്പ് സൗദിയിൽനിന്ന് തിരികെ പോയിരിക്കണം. അല്ലാത്ത പക്ഷം നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Content Highlights: Free visa extension for expired visit, Umrah, and transit visas., Applicable to those unable to return due to regional conflict., Must exit Saudi Arabia via airports or land borders by April 18., Application must be processed by the sponsor via the Absher platform. Published: 26 Mar 2026, 12:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിസാ കാലാവധി അവസാനിച്ചവർക്ക് രാജ്യം വിടാൻ അവസരം ഒരുക്കി സൗദ… | Boolokam