മസ്‌കറ്റ്: ഒമാനിൽ സന്ദർശന വിസയിലെത്തിയ പ്രവാസികൾക്ക് തൊഴിൽ വിസയിലേക്ക് മാറുന്നത് രാജ്യം വിടേണ്ട ആവശ്യമില്ലെന്ന് ഒമാൻ പോലീസ്. മുൻ നിയമത്തിൽ താത്ക്കാലിക ഇളവാണ് ഒമാൻ പോലീസ് ഏർപ്പെടുത്തിയത്. To advertise here, മേഖലയിൽ സംഘർഷം മൂർച്ഛിക്കുകയും വിമാന സർവിസുകളും മറ്റു യാത്രാ സൗകര്യങ്ങളും പലതും റദ്ദാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിസ നിയമത്തിൽ താത്ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പോലീസ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, സന്ദർശന വിസയിൽ ഒമാനിലെത്തിയ നിരവധി പേരാണ് രാജ്യം വിടാതെ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ തൊഴിൽ വിസയിലേക്ക് മാറിയത്. ഇവർക്ക് രാജ്യം വിടാതെ വിസാ മാറ്റത്തിന് നിലവിൽ അനുമതി നൽകുകയും ചെയ്യുന്നുണ്ട്. 50 റിയാലാണ് ഇതിന് അധികമായി ചെലവ് വരുന്നത്. നേരത്തെ സന്ദർശന വിസയിൽ കഴിയുന്ന പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നതിന് ഒമാനിൽനിന്ന് എക്സിറ്റ് അടിച്ച് തിരിച്ചുവരണമായിരുന്നു. രണ്ട് വർഷം മുമ്പാണ് ഈ പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്. നിലവിലെ ഇളവ് താത്കാലികമാണെങ്കിലും മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും. Published: 17 Mar 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിസിറ്റ് വിസയിൽ നിന്നും തൊഴിൽ വിസയിലേക്ക് മാറാൻ രാജ്യം വിടേണ്ട; ഇളവുമായി ഒമാൻ പോലീസ്
M
MathrubhumiSource Link
about 2 months ago