വിസ്‌മയക്കാഴ്ചകളൊരുക്കി നെന്മാറ-വല്ലങ്ങി വേല ഇന്ന്

വിസ്‌മയക്കാഴ്ചകളൊരുക്കി നെന്മാറ-വല്ലങ്ങി വേല ഇന്ന്

M
MathrubhumiSource Link
നെന്മാറ : കാത്തിരിപ്പ് അവസാനിക്കുന്നു. വിസ്മയക്കാഴ്ചകളുമായി നെന്മാറ-വല്ലങ്ങി വേല വെള്ളിയാഴ്ച ആഘോഷിക്കും. നെന്മാറ നെല്ലിക്കുളങ്ങര ഭവഗതിയുടെ തട്ടകത്തിൽ ഉത്സവലഹരി മീനച്ചൂടിനെ മറികടക്കും. ചിലർ ചമയങ്ങളണിഞ്ഞ ആനകളുടെ കൂടെക്കൂടുമ്പോൾ മറ്റുചിലർ പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും ആവേശത്തിനൊപ്പമാകും. ഭൂരിഭാഗംപേരും വേലപ്പറമ്പിൽ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടിന് സാക്ഷ്യംവഹിക്കാനുള്ള ഒരുക്കത്തിലായിരിക്കും. To advertise here, വെള്ളിയാഴ്ച രാവിലെ 11-ന് ഇരുദേശങ്ങളിലും പഞ്ചവാദ്യത്തിന് കാലമിടുന്നതോടെ ഉത്സവനിമിഷങ്ങൾക്ക് ആവേശമേറും. വെള്ളിയാഴ്ച വൈകീട്ട് ഏഴിനും ശനിയാഴ്ച പുലർച്ചെ മൂന്നിനുമാണ് നെന്മാറദേശത്തിന്റെ വെടിക്കെട്ട്. വെള്ളിയാഴ്ച വൈകീട്ട് 6.30നും ശനിയാഴ്ച പുലർച്ചെ നാലിനുമാണ് വല്ലങ്ങി ദേശത്തിന്റെ വെടിക്കെട്ട്. ആണ്ടിവേലയും താലപ്പൊലിയും ആഘോഷിച്ചു നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി വ്യാഴാഴ്ച നെന്മാറ ദേശത്ത് ആണ്ടിവേലയും വല്ലങ്ങി ദേശത്ത് താലപ്പൊലിയും ആഘോഷിച്ചു. ബ്രാഹ്മണവേഷം ധരിച്ച യുവാക്കൾ ദേവിസ്തോത്രം ചൊല്ലി ചുവട്‌വെക്കുന്ന ചടങ്ങാണ് ആണ്ടിവേലയായി നെന്മാറ ദേശത്ത് ആഘോഷിച്ചത്. വല്ലങ്ങിയിൽ കുറുംബ ഭഗവതിക്ഷേത്രത്തിൽനിന്ന് താലപ്പൊലി എഴുന്നള്ളത്ത് ആരംഭിച്ച് വല്ലങ്ങി ചീർമ്പക്കാവിൽ സമാപിച്ചു. ആനച്ചമയ പ്രദർശനം ബഹുവർണങ്ങളിലുള്ള മുത്തുകൾ പിടിപ്പിച്ച കുടങ്ങൾ, തിടമ്പ്, നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം, വടങ്ങൾ തുടങ്ങി, എഴുന്നള്ളത്തിന് അണിനിരക്കുന്ന ആനകളെ അണിയിച്ചൊരുക്കുന്ന ചമയങ്ങളുടെ പ്രദർശനം മനം കവർന്നു. നെന്മാറ ദേശത്തിന്റെ ചമയപ്രദർശനം മന്ദം ട്രസ്റ്റ് ഹാളിലും വല്ലങ്ങി ദേശത്തിന്റെ ചമയപ്രദർശനം വല്ലങ്ങി ശിവക്ഷേത്രം ട്രസ്റ്റ് ഹാളിലുമായിരുന്നു. രാവിലെ തുടങ്ങിയ ചമയപ്രദർശനം കാണുന്നതിന് വലിയ തിരക്കായിരുന്നു. സാംപിൾ വെടിക്കെട്ട്, ആരവങ്ങൾ നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി ഇരുദേശത്തും നടന്ന സാംപിൾ വെടിക്കെട്ട് കാണികൾക്കാവേശമായി. വല്ലങ്ങി ദേശത്തിന്റേത് വല്ലങ്ങി ശിവക്ഷേത്രത്തിനുസമീപത്തുള്ള പാടത്തും നെന്മാറ ദേശത്തിന്റേത് നെന്മാറ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനുസമീപത്തുള്ള പാടത്തുമായാണ് നടന്നത്. ഗതാഗതനിയന്ത്രണം :വെള്ളി, ശനി ദിവസങ്ങളിൽ നെന്മാറയിലും വല്ലങ്ങിയിലും ഗതാഗതനിയന്ത്രണമേർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 10മുതൽ ശനിയാഴ്ച രാവിലെ 10വരെയും ശനിയാഴ്ച വൈകീട്ട് അഞ്ചുമുതൽ രാത്രി 10വരെയുമാണ് നിയന്ത്രണം. *തൃശ്ശൂർ ഭാഗത്തുനിന്നു വരുന്ന ബസുകൾ അയിനംപാടം ഫോറസ്റ്റ് ഓഫീസ് പരിസരത്ത് ആളെയിറക്കി മേലാർകോട്-തൃപ്പാളൂർ വഴിയും ഗോവിന്ദാപുരത്തുനിന്ന് വരുന്ന വാഹനങ്ങൾ വിത്തനശ്ശേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് ആളെയിറക്കി പല്ലാവൂർ-കുനിശ്ശേരി വഴിയും യാത്രതുടരണം. *നെല്ലിയാമ്പതി, പോത്തുണ്ടി ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ അളുവശ്ശേരിയിലും അടിപ്പെരണ്ട-അയിലൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കണിമംഗലത്തും എത്തി തിരിച്ചുപോകണം. *കുനിശ്ശേരിയിൽനിന്നുള്ള വാഹനങ്ങൾ കിളിയല്ലൂർ കോരാംപറമ്പിൽനിന്നു തിരിച്ചുപോകണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിസ്‌മയക്കാഴ്ചകളൊരുക്കി നെന്മാറ-വല്ലങ്ങി വേല ഇന്ന് — Mathru… | Boolokam