എടവണ്ണ : വിൽപ്പനയ്ക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അരീക്കോട് തെരട്ടമ്മൽ സ്വദേശി വി.പി. റഹീസാണ് (30) എടവണ്ണ പോലീസിന്റെ പിടിയിലായത്. തെലങ്കാനയിലും ഹൈദരാബാദിലും ഊട്ടിയിലും ബേക്കറി സാധനങ്ങൾ വിൽപ്പന നടത്തുന്ന ഇയാൾ ഞായറാഴ്‌ച പുലർച്ചെ മൂന്നോടെയാണ് പിടിയിലായത്. എടവണ്ണ സീതി ഹാജി പാലം പരിസരത്തുനിന്നാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നത്. പോലീസ് പരിശോധനയ്ക്കിടെ സംശയംതോന്നിയ വാഹനം പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവ് പിടികൂടിയത്. To advertise here, അരീക്കോട് വെറ്റിലപ്പാറ സ്വദേശിയായ ഇയാളുടെ സുഹൃത്തിന്റെ ഗുജറാത്ത് രജിസ്ട്രേഷൻ കാറിലായിരുന്നു കഞ്ചാവ്. എടവണ്ണ ഇൻസ്‌പെക്ടർ പ്രൈജു, എ.എസ്.ഐ. ജാൻസി, സി.പി.ഒ.മാരായ സുബിൻ ദാസ്, ഫെർണാണ്ടസ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്. എടവണ്ണയിൽ രാത്രികാലങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാണെന്ന് നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് ഇത്തരത്തിൽ കഞ്ചാവ് പിടികൂടുന്നത്. Published: 04 May 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
M
MathrubhumiSource Link
about 4 hours ago
