മലപ്പുറം: വേങ്ങരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് സബാഹ് കുണ്ടുപുഴയ്ക്കലിന് 16.08 കോടി രൂപയുടെ ആസ്തി. മലപ്പുറത്തെ യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 3.4 കോടിയുടെയും മന്ത്രിയും തിരൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ വി. അബ്ദുറഹ്‌മാന് 18.38 കോടിയുടെയും ആസ്തിയുണ്ട്. നാമനിർദേശപത്രികയുടെ കൂടെനൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളുടെ കണക്കുള്ളത്. To advertise here, പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 3.4 കോടി മലപ്പുറം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 3.4 കോടിയുടെ ആസ്തി. കുഞ്ഞാലിക്കുട്ടിയുടെ കൈയിൽ 1,63,000 രൂപയും ഭാര്യയുടെ കൈയിൽ 1,78,000 രൂപയുമാണുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ കൈവശം ഏഴു ബാങ്കുകളിലും മലപ്പുറം സഹകരണാശുപത്രിയിലെ ഷെയറുമടക്കം 67,99,228 രൂപയും ഭാര്യയുടെ കൈവശം പത്ത് ബാങ്കുകളിലും ഷെയറായും സ്വർണ്ണമായും മൊത്തം 3,77,89,070 രൂപയുടെ ആസ്തിയുണ്ട്. ഭാര്യയുടെ കൈയിൽ 1.20 കോടി വിലവരുന്ന 850 ഗ്രാം സ്വർണ്ണവുമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പേരിൽ അഞ്ചിടങ്ങളിലായി ഒരു ഫാം ഹൗസ് ഉൾപ്പെടെ 13.22 ഏക്കർ ഭൂമിയുണ്ട്. 67,99,228 രൂപയുടെ സ്ഥാവര വസ്തുക്കളും 2,36,65,000 രൂപയുടെ ജംഗമവസ്തുക്കളുംമുൾപ്പെടെ മൊത്തം 3,04,64, 228 രൂപയുടെ സമ്പാദ്യമാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക്. രണ്ടുപേർക്കും ബാധ്യതകളില്ല. മുഹമ്മദ് സബാഹിന് 16.08 കോടി ആസ്തി വേങ്ങരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് സബാഹ് കുണ്ടുപുഴക്കലിന്റെ കൈവശം 30,000 രൂപയും ഭാര്യയുടെ കൈയിൽ 5,000 രൂപയുമാണുള്ളത്. ബാങ്കുകളിലും മറ്റ് സേവിങ്സ് ഇനത്തിലുമായി മൊത്തം 1,51,42,608 രൂപയുടെ മൂല്യമുള്ള ജംഗമവസ്തുക്കളുണ്ട്. ഭാര്യയുടെ കൈയിൽ 11,50,000 രൂപമൂല്യമുള്ള 10 പവൻ സ്വർണ്ണമുൾപ്പടെ 12,00,400 രൂപയുടെ സമ്പാദ്യമുണ്ട്. സ്ഥാവര വസ്തുക്കളിലായി 14,57,54,160 രൂപ മൂല്യമുള്ള വസ്തുക്കളാണുള്ളത് സബാഹ് കുണ്ടുപുഴയ്ക്കലിനുള്ളത്. മൊത്തം 16,08,96,768 രൂപയുടെ ആസ്തിയുണ്ട്. ബിസിനസ്സാണ് തൊഴിൽ. ഭാര്യയ്ക്ക് ജോലിയില്ല. വി. അബ്ദുറഹ്‌മാന് 18.38 കോടി ആസ്തി തിരൂരിലെ എൽ.ഡി.എഫ്, സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി. അബ്ദുറഹ്‌മാന്റെ കൈവശം 48,000 രൂപയും ഭാര്യയുടെ പക്കൽ 13,000 രൂപയുമാണുള്ളത്. ബാങ്കുകളിലും മറ്റ് സേവിങ്സുകൾ, 30 ഗ്രാം സ്വർണ്ണമുൾപ്പടെ 3,41,67,809 രൂപ മൂല്യമുള്ള ജംഗമവസ്തുക്കളുമുണ്ട്. ഭാര്യയുടെ കൈയിൽ 40,12,500 രൂപ മുല്യമുള്ള 300 ഗ്രം സ്വർണ്ണമുൾപ്പെടെ 81,86,135 രൂപ മൂല്യംവരുന്ന ജംഗമ വസ്തുക്കളുണ്ട്. സ്ഥാവര വസ്തുക്കളായി 14,96,48,149 രൂപ മൂല്യമുള്ള വസ്തുക്കളാണ് അബ്ദുറഹ്‌മാന്റെ പക്കലുള്ളത്. മൊത്തം 18,38,15,958 രൂപയുടെ ആസ്തി. സ്ഥാവര വസ്തുക്കളായി ഭാര്യയ്ക്ക് 1,20,19,743 രൂപ മൂല്യമുള്ള വസ്തുക്കളുണ്ട്. ഭാര്യയ്ക്ക് 2,02,05,878 കോടിയുടെ ആസ്തിയുണ്ട്. രണ്ടുപേർക്കും ബിസിനസാണ് വരുമാന മാർഗം. ടി. മുഹമ്മദ് സമീറിന് 8.71 കോടി ആസ്തി താനൂരിലെ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി സമീറിന്റെ കൈവശം 25,000 രൂപയും ഭാര്യയുടെ കൈയിൽ 20,000 രൂപയുമാണുള്ളത്. ബാങ്കുകളിലും ഷെയറുകളിലും മറ്റ് സേവിങ്സ് ഇനങ്ങളിലുമുൾപ്പെടെയായി മൊത്തം 97,83,502 രൂപയുടെ സമ്പാദ്യമുണ്ട്. ഭാര്യയുടെ കൈയിൽ 16,05,480 രൂപയുടെ മൂല്യംവരുന്ന 120 ഗ്രാം സ്വർണ്ണമടക്കം 16,58,480 രൂപയുടെ സമ്പാദ്യമുണ്ട്. വീടും മറ്റ് കെട്ടിടങ്ങളും ഭൂമിയുമുൾപ്പടെ 8,61,94,000 രൂപയുടെ സ്ഥാവരവസ്തുക്കളും 9,78,350 രൂപയുടെ ജംഗമവസ്തുക്കളുംമുൾപ്പെടെ 8,71,72,350 രൂപയുടെ ആസ്തിയാണ് സമീറിനുള്ളത്. സമീറിന് 13,22,082 രൂപയുടെ ബാധ്യതയുണ്ട്. ബിസിനസ്സാണ് വരുമാനമാർഗം. ഭാര്യയ്ക്ക് ജോലിയില്ല. എ.പി. അനിൽകുമാറിന് 56 ലക്ഷം ആസ്തി വണ്ടൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി എ.പി. അനിൽകുമാറിന്റെ കൈയിൽ 10,000 രൂപയും ഭാര്യയുടെ കൈയിൽ 5,000 രൂപയുമാണുള്ളത്. ബാങ്കുളിലും സേവിങ്സുകളിലുമായി മൊത്തം 8,79,366 ജംഗമ വസ്തുവകകൾ ഉണ്ട്. ഭാര്യയുടെ കൈയിൽ 25 ലക്ഷം രൂപവിലമതിക്കുന്ന 200 ഗ്രം സ്വർണ്ണമുൾപ്പെടെ 27,91,736 രൂപ മൂല്യംവരുന്ന ജംഗമവസ്തുക്കളാണുള്ളത്. സ്ഥാവര വസ്തുക്കളിലാളിലായി 47,52,000 രൂപയടക്കം മൊത്തം 56,31,366 രൂപയുടെ ആസ്തിയാണുള്ളത്. ഭാര്യയുടെപേരിൽ ഭൂമി ഉൾപ്പെടെയുള്ള സ്ഥാവരവസ്തുക്കളില്ല. രണ്ടുപേർക്കും ബാധ്യതകളില്ല. എം.എൽ.എ. ഫണ്ടാണ് അനിൽകുമാറിന്റെ വരുമാനമാർഗം. ഭാര്യയ്ക്കു ജോലിയില്ല. കെ.എം. ഷാജിക്ക് 83.2 ലക്ഷം ആസ്തി വേങ്ങരയിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.എം. ഷാജിയുടെ കൈയിൽ 5,000 രൂപയും ഭാര്യയുടെ കൈയിൽ 4,000 രൂപയുമാണുള്ളത്. ബാങ്കുകളിലും മറ്റ് സേവിങ്സ്, ഷെയറുകൾ എന്നിവയിലായി 67,72,212 രൂപ മൂല്യമുള്ള ജംഗമവസ്തുക്കളുണ്ട്. ഭാര്യയുടെ പക്കൽ 24,00,000 രൂപ മൂല്യമുള്ള 160 ഗ്രാം സ്വർണമടക്കം 73,48,511 രൂപയാണുള്ളത്. സ്ഥാവര വസ്തുക്കളിലായി 15,50,000 രൂപ മൂല്യമുള്ള വസ്തുക്കളാണ് ഷാജിക്കുള്ളത്. മൊത്തം 83,22,212 രൂപ ആസ്തിയുണ്ട്. ഭാര്യയ്ക്ക് 2,24,00,000 രൂപയുടെ സ്ഥാവരവസ്തുക്കളടക്കം മൊത്തം 2,97,48,511 രൂപയുടെ ആസ്തിയുണ്ട്. രണ്ടുപേർക്കും ബാധ്യതകളില്ല. കൃഷിയും സാമൂഹികപ്രവർത്തനവുമാണ് കെ.എം. ഷാജിയുടെ തൊഴിൽ. ഭാര്യ കൺസൾട്ടന്റായി ജോലിചെയ്യുന്നു.

വി. അബ്ദുറഹ്‌മാന് 18 കോടിയുടെ ആസ്തി; താനൂരിലെ സമീറിന് 8.71 കോടി; കുഞ്ഞാലിക്കുട്ടിയുടെ ആസ്തി 3.4 കോടി
M
MathrubhumiSource Link
about 2 months ago