വി. കുഞ്ഞികൃഷ്ണന് പാർട്ടിയിൽനിന്ന് സഹായം: ടി. പുരുഷോത്തമനെ പുറത്താക്കി സിപിഎം; കൂട്ടനടപടിക്ക് സാധ്യത

വി. കുഞ്ഞികൃഷ്ണന് പാർട്ടിയിൽനിന്ന് സഹായം: ടി. പുരുഷോത്തമനെ പുറത്താക്കി സിപിഎം; കൂട്ടനടപടിക്ക് സാധ്യത

പയ്യന്നൂർ/കണ്ണൂർ: സി.പി.എം. നേതാവായിരുന്ന വി.കുഞ്ഞികൃഷ്ണൻ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച പയ്യന്നൂരിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ കൂട്ട നടപടിക്ക് നീക്കം. രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ അപഹരണം നടന്നുവെന്ന് ആരോപിച്ച് സി.പി.എം. വിട്ട് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന് പാർട്ടിക്കകത്ത് നിന്ന് സഹായം കിട്ടിയെന്ന വിലയിരുത്തലിനെ തുടർന്നാണ് സി.പി.എം. കടുത്ത നടപടികളിലേക്ക് കടക്കുന്നത്. To advertise here, മുൻ ലോക്കൽ കമ്മിറ്റിയംഗവും നിലവിൽ ബ്രാഞ്ചംഗവുമായ പയ്യന്നൂരിലെ ടി.പുരുഷോത്തമനെ ആദ്യപടിയെന്ന നിലയിൽ പുറത്താക്കി. വി.കുഞ്ഞികൃഷ്ണനോട് അനുഭാവം പുലർത്തുന്ന വ്യക്തിയാണ് ടി.പുരുഷോത്തമൻ. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പുരുഷോത്തമൻ പങ്കെടുത്തിരുന്നു. വിശദീകരണം ചോദിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കൂടുതൽ പേർക്കെതിരേ അടുത്ത ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഏരിയാ കമ്മിറ്റിയംഗങ്ങൾക്കുപുറമെ ചില ലോക്കൽ കമ്മിറ്റിയംഗങ്ങളുടെയും പാർട്ടിയംഗങ്ങളുടെയും പേരിൽ നടപടിയുണ്ടാകുമെന്നാണ് വിവരം. കുഞ്ഞികൃഷ്ണന്റെ ഭാര്യ കോമളവല്ലിക്കെതിരേ നടപടി എടുക്കാൻ നേരത്തേ ഏരിയാകമ്മറ്റി ജില്ലാ കമ്മിറ്റിക്ക് ശുപാർശ നൽകിയിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടി.പുരുഷോത്തമന്റെ മാവിച്ചേരിയിലെ വീട് ആക്രമിച്ചിരുന്നു. രാത്രി 12.30-ന് നടന്ന അക്രമത്തിൽ വീടിന്റെ ജനൽ ചില്ല് തകർക്കുകയും മുറ്റത്ത് നിർത്തിയിട്ട കാറിന് തീയിടുകയും ചെയ്തിരുന്നു സംഭവത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് പയ്യന്നൂർ ഏരിയാ സെക്രട്ടറി പറഞ്ഞെങ്കിലും അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പയ്യന്നൂരിൽ നടന്ന വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തതിന്റെ വിരോധമായിരിക്കാം അക്രമത്തിന് പിന്നിലെന്ന് ടി.പുരുഷോത്തമൻ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ മുഖംമൂടിയുള്ള സമൂഹവിരുദ്ധരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അന്ന് പറഞ്ഞു. പയ്യന്നൂരിലെ പാർട്ടിക്കെതിരായി ആസൂത്രിത ഗൂഢാലോചന നടത്തുകയും പാർട്ടിവിരുദ്ധ ശക്തികളെ സഹായിക്കുകയും ചെയ്തതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് എ.കെ.ജി. ഭവൻ ബ്രാഞ്ച് അംഗം ടി.പുരുഷോത്തമനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം അറിയിപ്പ് കിട്ടിയില്ല തന്നെ സി.പി.എം പുറത്താക്കിയ വിവരം അറിഞ്ഞിട്ടില്ലെന്ന് ടി.പുരുഷോത്തമൻ പറഞ്ഞു. അറിയിപ്പ് ലഭിച്ചാൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.പുരുഷോത്തമൻ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെടുന്നത് രണ്ടാംതവണയാണ്. 1987-ൽ ബി.ജെ.പി പുഞ്ചക്കാട് ബൂത്ത് പ്രസിഡന്റായ പുഞ്ചക്കാട് ദാമോദരൻ (ടി.പി. ദാമോദരൻ) വധക്കേസിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചു. അന്ന് ടി.പുരുഷോത്തമൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ടി.പുരുഷോത്തമനെ പിന്നീട് ഹൈക്കോടതി വെറുതേവിട്ടു. 1994-ൽ ടി.പുരുഷോത്തമനെ സി.പി.എം. പുറത്താക്കി. കേസിൽ പ്രതിയാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത സമയത്ത് പാർട്ടിക്കെതിരായി പ്രവർത്തിച്ചുവെന്നത് ഉൾപ്പെടെയായിരുന്നു പുറത്താക്കലിന് കാരണം. തുടർന്ന് കെ.ആർ.ഗൗരിയമ്മയുടെ ജനാധിപത്യ സംരക്ഷണ സമിതിയുമായും (ജെ.എസ്.എസ്), സി.പി.ഐ.യുമായും ചേർന്ന് പ്രവർത്തിച്ചു. കുറച്ചുവർഷം മുൻപാണ് സി.പി.എമ്മിൽ തിരിച്ചെത്തിയത്. നിലവിൽ പയ്യന്നൂർ എ.കെ.ജി. ഭവൻ ബ്രാഞ്ച് അംഗമാണ്. കമ്യുണിസ്റ്റ് നേതാവും എം.പി.യുമായിരുന്ന ടി.ഗോവിന്ദന്റെ അടുത്ത ബന്ധുവാണ് ടി.പുരുഷോത്തമൻ. Content Highlights: CPM Payyannur expels T Purushothaman for alleged anti-party activities., Internal investigation links members to supporting independent candidate V Kunhikrishnan., Further disciplinary actions expected against area and local committee members in 2026., History of T Purushothaman's political career and past expulsions revisited. Published: 20 Apr 2026, 07:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വി. കുഞ്ഞികൃഷ്ണന് പാർട്ടിയിൽനിന്ന് സഹായം: ടി. പുരുഷോത്തമനെ… | Boolokam