എടവണ്ണപ്പാറ : ഈ വർഷത്തെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മാനവസേവാ പുരസ്‌കാരത്തിന് സാമൂഹികപ്രവർത്തകൻ മലപ്പുറം ചീക്കോട് സ്വദേശി അബ്ദുൽഹമീദ് മുള്ളൻമടക്കലിനെ തിരഞ്ഞെടുത്തു. To advertise here, മനുഷ്യാവകാശങ്ങൾക്കും സാമൂഹികനീതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകുന്നത്. എടവണ്ണപ്പാറയിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്രവർമ പുരസ്‌കാരപ്രഖ്യാപനം നടത്തി. ചന്ദ്രദാസ് അധ്യക്ഷതവഹിച്ചു. 40 വർഷം വിദേശത്ത് ജോലിചെയ്ത അബ്ദുൽഹമീദ് ഇപ്പോൾ ജോലി ഒഴിവാക്കി നാട്ടിലാണ്. പത്തോളം കുടുംബങ്ങൾക്ക് വർഷങ്ങളായി പ്രതിമാസം സഹായം എത്തിച്ചുനൽകുകയും പെൺകുട്ടികളുടെ വിവാഹത്തിന് സഹായംനൽകുകയും ചെയ്യുന്നു. നിരവധി കാരുണ്യപ്രവർത്തനങ്ങളും നടത്തിവരുന്നു. ചടങ്ങിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ലോ ഫൗണ്ടേഷൻ ഇന്ത്യ വൈസ് ചെയർമാൻ ഷാജി തലവിൽ, ഇബ്രാഹിംകുഞ്ഞി, പി. ബിനീഷ്, പി.എ. അസ്‍ലം, പി.എ. മുസ്തഫ, വിശ്വൻ പി. അഴകത്ത്, എടവണ്ണപ്പാറ വാർഡംഗം മുനീർ പുളിയേക്കൽ, പരിമളം, വിജയൻ, നാസർ പൊന്നാട്, പ്രേമ, ബിച്ചാൻ എന്നിവർ സംസാരിച്ചു. Published: 01 Apr 2026, 03:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വി.ആർ. കൃഷ്ണയ്യർ മാനവസേവാ പുരസ്‌കാരം അബ്ദുൽഹമീദ് മുള്ളൻമടക്കലിന്
M
MathrubhumiSource Link
about 1 month ago