കോഴിക്കോട് : മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്റർ വി.ആർ. ഗോവിന്ദനുണ്ണിയെക്കുറിച്ചുള്ള പുസ്തകം ‘ഓർമ്മ’യുടെ പരിഷ്കരിച്ച പതിപ്പ് പ്രകാശനംചെയ്തു. എൻ.ഇ. ബാലകൃഷ്ണമാരാർ ഹാളിൽനടന്ന പരിപാടിയിൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ എഴുത്തുകാരി ഡോ. കവിതാ ജോസിനുനൽകി പുസ്തകപ്രകാശനം നിർവഹിച്ചു. To advertise here, സാഹിത്യകാരൻ ശത്രുഘ്‌നൻ അധ്യക്ഷനായ ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാതിഥിയായി. മാതൃഭൂമിയിൽ ജോലിചെയ്യുന്നകാലത്ത് ഗോവിന്ദനുണ്ണിയുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് അദ്ദേഹം ഓർത്തെടുത്തു. തങ്ങളുടെ സൗഹൃദവും സാഹിത്യപ്രവർത്തനങ്ങളും ശക്തമായിരുന്നെന്നും ചടങ്ങിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും കൈതപ്രം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകൻ പി. ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരൻ യു.കെ. കുമാരൻ വി.ആർ. ഗോവിന്ദനുണ്ണിയെക്കുറിച്ച് അനുസ്മരണപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ വൈജ്ഞാനിക ഔന്നത്യം എന്നും ഓർക്കപ്പെടുമെന്ന് യു.കെ. കുമാരൻ പറഞ്ഞു. പി.കെ. പാറക്കടവ്, സിദ്ധാർഥൻ പരുത്തിക്കാട്, ഇ.സി. വാസുദേവൻ, ഗോപി പഴയന്നൂർ, ഡോ. സ്നേഹപ്രഭ, ടി. വിജയൻ, വി.ആർ. ഗോവിന്ദനുണ്ണിയുടെ ഭാര്യ വത്സലാ ഗോവിന്ദനുണ്ണി തുടങ്ങിയവർ സംസാരിച്ചു. Published: 19 Apr 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വി.ആർ. ഗോവിന്ദനുണ്ണിയെക്കുറിച്ചുള്ള പുസ്തകം ‘ഓർമ്മ’ പ്രകാശനംചെയ്തു
M
MathrubhumiSource Link
21 days ago