തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനു മുന്നിൽ പോലീസുകാർ തമ്മിലടിച്ചു. വി.ഐ.പി. ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനും പോലീസ് ആസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥനും തമ്മിലായിരുന്നു െെകയാങ്കളി. പോലീസ് ആസ്ഥാനത്തെ വാഹനപരിശോധനയ്ക്കു നിയമിച്ചിരുന്ന പോലീസുകാരനായ കിരണും മ്യൂസിയം സ്റ്റേഷനിലെ സി.പി.ഒ. വിശാഖുമാണ് തമ്മിലടിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. To advertise here, ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്തിനു മുന്നിൽ വാഹനഗതാഗതം നിയന്ത്രിക്കുന്നതിനു നിയോഗിച്ചിരുന്നു. ഇതേസമയം പോലീസ് ആസ്ഥാനത്തിനു മുന്നിലെ റോഡിൽ ഒരു സ്ത്രീ കാർ പാർക്ക് ചെയ്തിരുന്നു. മാറ്റി പാർക്ക് ചെയ്യാൻ വിശാഖ് നിർദേശിച്ചതനുസരിച്ച് ഇവർ വാഹനം അവിടെനിന്നു മാറ്റി. പിന്നാലെ പുറത്തെത്തിയ കിരൺ തനിക്കു ഭക്ഷണവുമായി എത്തിയ അമ്മയോട് വിശാഖ് മോശമായി സംസാരിച്ചെന്നുപറഞ്ഞ് തർക്കിച്ചു. തുടർന്ന് പ്രകോപിതനായ കിരൺ, വിശാഖിനെ മർദിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സതേടിയ വിശാഖ് വൈകീട്ടോടെ മ്യൂസിയം സ്റ്റേഷനിലെത്തി പരാതിനൽകി. പിന്നാലെ കിരണിന്റെ അമ്മയും പരാതിനൽകി. നിലവിൽ ഇരു പരാതികളിലും കേസെടുത്തിട്ടില്ലെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. വി.ഐ.പി. ഡ്യൂട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിലുണ്ടായ െെകയാങ്കളി വലിയ വീഴ്ചയാണെന്ന് ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. Content Highlights: Physical altercation between two police officers at the headquarters entrance., Incident occurred during VIP duty involving a Governor's motorcade route., Dispute originated from a parking disagreement involving a family member., Both parties filed complaints; authorities are reviewing the security failure. Published: 03 Apr 2026, 06:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വി.ഐ.പി. ഡ്യൂട്ടിക്കിടെ പോലീസ് ആസ്ഥാനത്തിനു മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയാങ്കളി
M
MathrubhumiSource Link
about 1 month ago