വി.ഡി. സതീശനും കുടുംബത്തിനും 1,22,27,760 രൂപയുടെ നിക്ഷേപം

വി.ഡി. സതീശനും കുടുംബത്തിനും 1,22,27,760 രൂപയുടെ നിക്ഷേപം

M
MathrubhumiSource Link
പറവൂർ: പറവൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും 1,22,27,760 രൂപയുടെ നിക്ഷേപം. നാമനിർദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരക്കണക്കുകൾ നൽകിയത്. പണവും സ്വർണവും ഉൾപ്പെടെ 53,82,286 രൂപയും ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. സതീശന്റെ കൈവശം 64,000 രൂപയും ഭാര്യയുടെ കൈവശം 9000 രൂപയുമുണ്ട്. 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണവും സതീശന്റെ കൈവശമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണവും മകൾ ഉണ്ണിമായയുടെ പേരിൽ 9,61,000 രൂപയുടെ കാറുമുണ്ട്. വീടും സ്ഥലവും പൈതൃകമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 2,42,63,816 രൂപ മൂല്യമുള്ള വസ്തുക്കൾ സതീശന്റെ പേരിലുണ്ട്. To advertise here, പറവൂരിലെ 30 സെന്റും വീടും നെട്ടൂരിലെ 33.5 സെന്റും ഉൾപ്പെടെയാണിത്. ഭാര്യയ്ക്ക് പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യം വരുന്ന ഭൂമിയുണ്ട്. മകളുടെ പേരിൽ വാങ്ങിയ കാറിന്റെ ലോൺ 3,29,319 രൂപയും ഹൗസിങ് ലോൺ 11,71,316 രൂപയും മറ്റു കടങ്ങളും ഉൾപ്പെടെ 24,00,635 രൂപയുടെ ബാധ്യതയുണ്ട്. 17,45,000 രൂപയുടെ ബാധ്യതയാണ് ഭാര്യയ്ക്കുള്ളത്. സതീശന്റെ പേരിൽ 18 കേസുകളുണ്ട്. Content Highlights: VD Satheesan and wife hold total investments worth over 1.22 crore INR., Details on gold holdings, bank deposits, and ancestral property values., Breakdown of liabilities including housing loans and car loans., Disclosure of 18 pending legal cases against the opposition leader. Published: 24 Mar 2026, 08:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വി.ഡി. സതീശനും കുടുംബത്തിനും 1,22,27,760 രൂപയുടെ നിക്ഷേപം —… | Boolokam