വി.പി. സജീന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കുംമണ്ഡലം കൺവെൻഷൻ വൈകീട്ട്

വി.പി. സജീന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കുംമണ്ഡലം കൺവെൻഷൻ വൈകീട്ട്

M
MathrubhumiSource Link
കോലഞ്ചേരി : കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.പി. സജീന്ദ്രൻ തിങ്കളാഴ്ച പത്രിക സമർപ്പിക്കും. ഞായറാഴ്ച പുലർച്ചെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം മണ്ഡലത്തിലെത്തിയ സ്ഥാനാർഥി, മോറയ്ക്കാല സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സന്ദർശിച്ചു. തുടർന്ന് പള്ളിക്കരയിൽ കുന്നത്തുനാട് ക്രിക്കറ്റ് കൂട്ടായ്മ അംഗങ്ങളുമായി ആശയവിനിമയം നടത്തി. സ്ഥാനാർഥിക്ക് കെട്ടിവെക്കാനുള്ള തുക അവർ കൈമാറി. അമ്പലമുകൾ അയ്യൻകുഴി ശ്രീധർമശാസ്താ ക്ഷേത്രോത്സവം, സൗത്ത് വാഴക്കുളം എത്യേരിക്കാവ് ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിൽ പങ്കെടുത്തു. പഴങ്ങനാട് സെയ്ന്റ് അഗസ്റ്റിൻ പള്ളിയിലെ നേർച്ചസദ്യയിലും പങ്കെടുത്തു. താമരച്ചാൽ മർത്തമറിയം വലിയപള്ളിയും അങ്കമാലി മേഖലാ ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്ന സെയ്‌ന്റ് മേരീസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടും സ്ഥാനാർഥി സന്ദർശിച്ചു. വൈകീട്ട് പട്ടിമറ്റം, കിഴക്കമ്പലം മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു. യു.ഡി.എഫ്. സ്ഥാനാർഥി വി.പി. സജീന്ദ്രൻ തിങ്കളാഴ്ച രാവിലെ 11.30-ന് നാമനിർദേശ പത്രിക സമർപ്പിക്കും. സഹ വരണാധികാരി കുന്നത്തുനാട് എൽ.ആർ. തഹസിൽദാർ മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്. യു.ഡി.എഫ്. കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച വൈകീട്ട് നാലിന് കോലഞ്ചേരി സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിന് സമീപം നടക്കും. ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. To advertise here, കുന്നത്തുനാട് നിയോജകമണ്ഡലം പട്ടികജാതി, പട്ടിക വർഗ സംഘടനാ പ്രവർത്തകയോഗം വി.പി. സജീന്ദ്രനെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനപരിപാടികൾക്ക് രൂപം നൽകി. ടി.എ. സുബ്രഹ്മണൻ അധ്യക്ഷനായി. സി.പി. ജോയി യോഗം ഉദ്ഘാടനം ചെയ്തു. കെ.പി. തങ്കപ്പൻ, കെ.കെ. സോമൻ, സുജിത് പോൾ, പോൾസൺ പീറ്റർ, കെ.വി. എൽദോ, റെജി തോമസ്, എം.സി. സുകുമാരൻ, ഹേമലതാ രവി, കെ.എം. പ്രദീപ്, കെ.കെ. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. Published: 23 Mar 2026, 12:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വി.പി. സജീന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കുംമണ്ഡലം കൺവെൻഷൻ വൈ… | Boolokam