വി.സി.കെ.യ്ക്ക് എട്ടു സീറ്റ്; ഡി.എം.ഡി.കെ.യ്ക്ക് 10

വി.സി.കെ.യ്ക്ക് എട്ടു സീറ്റ്; ഡി.എം.ഡി.കെ.യ്ക്ക് 10

M
MathrubhumiSource Link
കമലിന്റെ പാർട്ടി മത്സരിക്കുന്നില്ല To advertise here, ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽ തിരുമാവളവന്റെ വി.സി.കെ. എട്ടു സീറ്റിൽ മത്സരിക്കും. പുതുതായി ഡി.എം.കെ. സഖ്യത്തിൽ ചേർന്ന പ്രേമലതാ വിജയകാന്തിന്റെ ഡി.എം.ഡി.കെ.യ്ക്ക് 10 സീറ്റ് നൽകിയിട്ടുണ്ട്. കമൽഹാസന്റെ മക്കൾ നീതിമയ്യം മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. സി.പി.എമ്മും സി.പി.ഐ.യും ഉൾപ്പെടെയുള്ള കക്ഷികളുടെ സീറ്റ് കുറച്ച ശേഷമാണ് വി.സി.കെ.യ്ക്ക് കഴിഞ്ഞ തവണത്തേതിനേക്കാൾ രണ്ടു സീറ്റ് അധികം നൽകിയത്. ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി വി.സി.കെ. അധ്യക്ഷൻ തോൽ തിരുമാവളവൻ ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് സീറ്റു ധാരണയായത്. ഇത്തവണ പത്തിലധികം സീറ്റു വേണമെന്നായിരുന്നു വി.സി.കെ.യുടെ ആവശ്യം. കൂടുതൽ ഘടകകക്ഷികൾ മുന്നണിയിൽ ചേർന്ന സാഹചര്യത്തിൽ അത്രയും സീറ്റ് അനുവദിക്കാനാവില്ലെന്ന് ഡി.എം.കെ. അറിയിച്ചു. ആറ് സംവരണ സീറ്റിലും രണ്ട് ജനറൽ സീറ്റിലുമാണ് വി.സി.കെ. മത്സരിക്കുക. അതിനുശേഷമാണ് ഡി.എം.ഡി.കെ. നേതാവ് പ്രേമലതാ വിജയകാന്തും സ്റ്റാലിനും സീറ്റു വിഭജനക്കരാറിൽ ഒപ്പുവെച്ചത്. ബി.ജെ.പി.യുടെയും അണ്ണാ ഡി.എം.കെ.യുടെയും ക്ഷണം നിരസിച്ച് ഡി.എം.കെ. സഖ്യത്തിലെത്തിയ ഡി.എം.ഡി.കെ.യ്ക്ക് ഒരു രാജ്യസഭാ സീറ്റ് നേരത്തേ നൽകിയിരുന്നു. വി.സി.കെ, സി.പി.എം, സി.പി.ഐ, എം.ഡി.എം.കെ. കക്ഷികൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറു സീറ്റിൽ വീതമാണ് മത്സരിച്ചത്. വൈകോയുടെ എം.ഡി.എം.കെയ്ക്ക് ഇത്തവണ നാലു സീറ്റേ നൽകിയുള്ളൂ. സി.പി.എമ്മിനും സി.പി.ഐക്കും അഞ്ചു സീറ്റു വീതമാണ് കിട്ടിയത്. അഞ്ചു സീറ്റെന്ന ഡി.എം.കെ. നിർദേശം സി.പി.ഐ. നേരത്തേ അംഗീകരിച്ചെങ്കിലും ഏറെ നീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് സി.പി.എം. തിങ്കളാഴ്ച ധാരണയിലെത്തിയത്. കഴിഞ്ഞ തവണ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ 28 സീറ്റു നൽകിയിട്ടുണ്ട്. ഒരു സീറ്റു മാത്രമേ അനുവദിക്കാനാവൂ എന്ന ഡി.എം.കെ നിലപാടിൽ പ്രതിഷേധിച്ച് ടി. വേൽമുരുകന്റെ തമിഴക വാഴ് വുരിമൈ കക്ഷി ഞായറാഴ്ച മുന്നണി വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. Published: 25 Mar 2026, 12:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വി.സി.കെ.യ്ക്ക് എട്ടു സീറ്റ്; ഡി.എം.ഡി.കെ.യ്ക്ക് 10 — Mathr… | Boolokam