വി.സി.യെ ഉപരോധിച്ച് എസ്.എഫ്.ഐ.

വി.സി.യെ ഉപരോധിച്ച് എസ്.എഫ്.ഐ.

M
MathrubhumiSource Link
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ മാലിന്യസംസ്കരണം, തെരുവുനായശല്യം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാത്ത സർവകലാശാലാ നിലപാടിനെതിരേ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കാമ്പസ് കമ്മിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ ഓഫീസ് ഉപരോധിച്ചു. To advertise here, വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് മണിക്കൂറോളം ഉപരോധം തുടർന്നു. പിന്നീട് പോലീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസ്തുത വിഷയങ്ങളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് അധികാരികൾ ഉറപ്പ് നൽകി. സമരത്തെ തുടർന്ന് കാമ്പസിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി വൃത്തിയാക്കി. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി എം. അഭിനന്ദ്, യൂണിറ്റ് പ്രസിഡന്റ് കെ. സബാഹ് തൻവീർ, ജില്ലാ കമ്മിറ്റിയംഗം ശിൽപ്പ, ശിഹാന ഷെറിൻ എന്നിവർ നേതൃത്വം നൽകി. Published: 14 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വി.സി.യെ ഉപരോധിച്ച് എസ്.എഫ്.ഐ. — Mathrubhumi | Boolokam | Boolokam