വീടിന് നേരേ ആക്രമണം: യു.ഡി.എഫ്. പ്രകടനവും പൊതുയോഗവും നടത്തി

വീടിന് നേരേ ആക്രമണം: യു.ഡി.എഫ്. പ്രകടനവും പൊതുയോഗവും നടത്തി

പയ്യന്നൂർ : കോൺഗ്രസ് പ്രവർത്തകയായ പയ്യന്നൂർ വെള്ളൂർ രാമൻകുളത്തിന് സമീപം താമസിക്കുന്ന വി.വി. കമലാക്ഷിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കോത്തായിമുക്ക് കേന്ദ്രീകരിച്ച് പ്രകടനം നടത്തി. വെള്ളൂർ ബാങ്ക് പരിസരത്ത് പൊതുയോഗവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പയ്യന്നൂർ മണ്ഡലം ചെയർമാൻ കെ.വി. ഭാസ്കരൻ അധ്യക്ഷനായി. വി.സി. നാരായണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, മധു എരമം, വി.കെ. ഷാഫി, കെ.ടി. ഹരീഷ്, പിലാക്കാൽ അശോകൻ, പ്രശാന്ത് കോറോം, ഇ.പി. ശ്യാമള, എ. രൂപേഷ്, പി. ശശിധരൻ, കെ.പി. മോഹനൻ, ടി. പുഷ്പ തുടങ്ങിയവർ സംസാരിച്ചു. To advertise here, പ്രതിഷേധിച്ചു പയ്യന്നൂർ : വെള്ളൂർ മണ്ഡലത്തിലെ കെ.എസ്.എസ്.പി.എ. അംഗം വി.വി. കമലാക്ഷിയുടെ വീടിന് നേരേയുണ്ടായ ബോംബാക്രമണത്തിൽ പയ്യന്നൂർ ബ്ലോക്ക് കെ.എസ്.എസ്.പി.എ. കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി. ഭാസ്കരൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യു.കെ. സുരേന്ദ്രൻ അധ്യക്ഷനായി. ടി. കുഞ്ഞികൃഷ്ണൻ, എ.വി. തമ്പാൻ, സി.വി. രാജഗോപാലൻ, മോഹനൻ പുറച്ചേരി, പി. ലളിത, എം.ഇ. ദാമോദരൻ നമ്പൂതിരി, എൻ.വി രാഘവൻ, കെ.വി. ഗോപിനാഥൻ, കെ.വി. രാജീവൻ, പി.കെ. പ്രദീപ് കുമാർ, കെ.വി. മുരളി, കെ.വി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീടിന് നേരേ ആക്രമണം: യു.ഡി.എഫ്. പ്രകടനവും പൊതുയോഗവും നടത്തി… | Boolokam