ചെന്നൈ : സ്ത്രീകൾക്കും വിദ്യാർഥികൾക്കും തൊഴിലാളി വിഭാഗത്തിനും മുൻഗണനനൽകി തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആദായനികുതി അടയ്ക്കാത്ത എല്ലാ വീട്ടമ്മമാർക്കും വീട്ടുപകരണങ്ങൾ വാങ്ങാൻ 8,000 വിലയുള്ള കൂപ്പൺ നൽകുന്ന ‘ഇല്ലത്തരസി’ പദ്ധതിയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. To advertise here, കൂപ്പൺ ഉപയോഗപ്പെടുത്തി വാഷിങ് മെഷീൻ, ടി.വി., ഗ്രൈൻഡർ, ഫ്രിഡ്ജ്, മിക്സി, മൈക്രോവേവ് ഒവൻ, ഇൻഡക്‌ഷൻ സ്റ്റൗ തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാം. സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന സഹായധനം 1000 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തും. സ്കൂളുകളിലെ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി എട്ടാംതരംവരെ വ്യാപിപ്പിക്കും. 35 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പുകൾ നൽകും. കോളേജ് വിദ്യാർഥിനികൾക്കുള്ള 'പുതുമൈ പെൺ’പദ്ധതി പ്രകാരമുളള തുക 1500 രൂപയായി വർധിപ്പിക്കും. വാർധക്യകാല പെൻഷൻ 1200 രൂപയിൽ നിന്ന് 2000 രൂപയാക്കും. മുഖ്യമന്ത്രിയുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ പരിധി അഞ്ച് ലക്ഷമാക്കും. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകും. എല്ലാജില്ലകളിലും സ്റ്റേഡിയങ്ങൾ നിർമിക്കും. ട്രോളിങ്ങ് നിരോധനകാലത്തെ സഹായധനം 9000 രൂപയാക്കി ഉയർത്തും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യും. അടുത്ത അഞ്ചുവർഷത്തിനകം പത്തുലക്ഷം പുതിയ വീടുകൾ നിർമിച്ചുനൽകും. സംസ്ഥാനത്തേക്ക് 18 ലക്ഷം കോടിയുടെ വിദേശനിക്ഷേപം എത്തിക്കും. 5000 ക്ഷേത്രങ്ങളിൽ കുംഭാഭിഷേകം നടത്തും തുടങ്ങിയവയുൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ഡി.എം.കെ. പ്രകടനപത്രികയിലുള്ളത്. Published: 30 Mar 2026, 01:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വീട്ടമ്മമാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ 8,000 രൂപയുടെ കൂപ്പൺ
M
MathrubhumiSource Link
about 1 month ago