വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ച സംഭവം; അണുബാധയെത്തുടർന്ന് അമ്മയും മരിച്ചു

വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ച സംഭവം; അണുബാധയെത്തുടർന്ന് അമ്മയും മരിച്ചു

M
MathrubhumiSource Link
ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നാലാംനാൾ കുഞ്ഞ് മരിച്ച സംഭവത്തിൽ അണുബാധയും മറ്റ് ശാരീരികാസ്വസ്ഥതകളും കാരണം തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഹൈസ്‌കൂളിന് സമീപം കല്ലുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന(37)യാണ് മരിച്ചത്. To advertise here, ആരോഗ്യനില മോശമായതിനെത്തുടർന്ന് നാലുദിവസംമുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതാണ്. ചാവക്കാട് പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ജനുവരി പത്തിനാണ് ഇബ്രാഹിം-മുഹ്സിന ദമ്പതിമാരുടെ നവജാതശിശു മരിച്ചത്. കുഞ്ഞ് മരിച്ചത് മതിയായ ചികിത്സ കിട്ടാതെയാണെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവർത്തകൻ പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് ചാവക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഗർഭസമയത്തോ പ്രസവസമയത്തോ അതിനുശേഷമോ മാതാവിനും കുഞ്ഞിനും വാക്‌സിനേഷൻ ഉൾപ്പെടെയുള്ള കുത്തിവെപ്പുകളോ വൈദ്യസഹായമോ നൽകിയിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ, സംഭവത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ദമ്പതിമാരുടെ രണ്ടു കുട്ടികൾ നേരത്തേ മരിച്ചു. ഇതിലും അന്വേഷണം വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ദമ്പതിമാർ വ്യാജ അക്യുപങ്ചർ ചികിത്സ പിന്തുടർന്നിരുന്നവരാണെന്നും പരാതിയിലുണ്ടായിരുന്നു. ഒരു വർഷംമുമ്പ് ഇവരുടെ മൂന്നുവയസ്സുള്ള മകൾ മരിച്ചത് ചികിത്സ കിട്ടാതെയാണെന്നും ഇക്കാര്യം അന്ന് പോലീസിൽ അറിയിച്ചെങ്കിലും വേണ്ട രീതിയിൽ അന്വേഷണം നടന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞു. Content Highlights: Mother and newborn died following complications from a home birth in Edakazhiyur., The family allegedly followed non-traditional medical practices like acupuncture., Police have registered a case of unnatural death following public complaints., Questions raised regarding the previous deaths of two other children in the same family. Published: 20 Mar 2026, 04:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ച സംഭവം; അണുബാധയെത്തുടർന… | Boolokam