ചെന്നൈ: പ്രശസ്ത തമിഴ് ടെലിവിഷൻ താരം സുഭാഷിണി ബാലസുബ്രഹ്‌മണ്യത്തിന്റെ മരണം വീഡിയോ കോളിൽ ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ. തിങ്കളാഴ്ചയാണ് നടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷിച്ചുവരികയാണ് പോലീസ്. To advertise here, ശ്രീലങ്കയിൽ ജനിച്ച സാസ്വിബാലയെന്ന സുഭാഷിണി 2012-ൽ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. സൺ ടി.വി.യിലെ 'കയൽ' എന്ന ജനപ്രിയപരമ്പരയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രയുമായി (38) രണ്ടുവർഷം മുൻപ് വയനാട്ടിൽവെച്ചായിരുന്നു വിവാഹം. ബെംഗളൂരുവിലായിരുന്ന സുഭാഷിണി ചിത്രീകരണത്തിന്റെ സൗകര്യത്തിനായി കഴിഞ്ഞമാസം ചെന്നൈ പോരൂരിനടുത്ത് അയ്യപ്പൻതാങ്കലിലെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഭർത്താവ് ബെംഗളൂരുവിലായിരുന്നു. ഞായറാഴ്ച രാത്രി വീഡിയോകോളിലൂടെ സംസാരിക്കവെ സുഭാഷിണിയും ഭർത്താവുംതമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ബിപിൻ ചന്ദ്ര കാൺകെ അവർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി. ബിപിൻ ചന്ദ്ര ഉടൻ ഫ്‌ളാറ്റിലെ കാവൽക്കാരനെ വിവരമറിയിച്ചു. പോലീസെത്തി പൂനമല്ലി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056) Content Highlights: Tamil TV actress Subhashini Balasubramaniam passed away. Incident occurred following a heated video call argument with her husband. Police have registered a case of unnatural death for investigation. The actress gained popularity through the Sun TV serial 'Kayal' Published: 07 Apr 2026, 09:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വീഡിയോകോളിൽ സംസാരിക്കവേ ഭർത്താവുമായി വഴക്ക്, പിന്നാലെ ജീവനൊടുക്കി നടി സുഭാഷിണി
M
MathrubhumiSource Link
about 1 month ago