വീണ നായർക്കും വോട്ടില്ല; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ട്വന്റി 20-യുടെ അടുത്ത സ്ഥാനാർഥിയും പുറത്തേക്ക്

വീണ നായർക്കും വോട്ടില്ല; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ട്വന്റി 20-യുടെ അടുത്ത സ്ഥാനാർഥിയും പുറത്തേക്ക്

M
MathrubhumiSource Link
കൊച്ചി: ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ട്വന്റി 20 പ്രഖ്യാപിച്ച മറ്റൊരു സെലിബ്രിറ്റി സ്ഥാനാർഥിക്കും വോട്ടില്ല. ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച വീണാ നായരുടെ പേരാണ് വോട്ടർപട്ടികയിൽ ഇല്ലാത്തത്. ഇവരുടെ സ്ഥാനാർഥിത്വത്തിനു പകരം ആളെ കണ്ടെത്താനുള്ള ശ്രമം ട്വന്റി 20 നടത്തുകയാണ്. To advertise here, പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല എന്ന വിവരം നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു സ്ഥാനാർഥിക്കുകൂടി വോട്ടില്ലെന്ന വിവരം വരുന്നത്.  ഇതോടെ സീരിയൽ താരങ്ങളേയും ബിഗ്ബോസ് താരങ്ങളേയും രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള ട്വന്റി 20-യുടെ സ്വപ്നം പാളുകയാണ്. കഴിഞ്ഞദിവസം ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല എന്ന് കണ്ടെത്തിയതിനു പിന്നാലെ പെരുമ്പാവൂരിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം അറിയുന്നത്. ഇതോടെ സ്ഥാനാർഥിയുടെ അഭാവത്തിൽ റോഡ് ഷോയ്ക്ക് പകരം പദയാത്ര നടത്തി പ്രചാരണ പരിപാടി അവസാനിപ്പിക്കുകയായിരുന്നു. Content Highlights: Twenty20 party candidates face disqualification issues due to missing voter registration., Candidates Veena Nair and Lakshmi Priya are ineligible to vote in their respective constituencies., The party's strategy of fielding celebrities has encountered significant operational hurdles., Roadshows and campaign events have been cancelled following the discovery of voter list errors. Published: 19 Mar 2026, 03:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ നായർക്കും വോട്ടില്ല; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ട്വന്റ… | Boolokam