ദുബായ് : പ്രാദേശിക സുരക്ഷാകാരണങ്ങളാൽ അടച്ചിട്ടിരുന്ന ഗ്ലോബൽ വില്ലേജ് തിങ്കളാഴ്ച വൈകീട്ട് അഞ്ചു മുതൽ വീണ്ടും സന്ദർശകരെ സ്വാഗതംചെയ്യും. സമാനതകളില്ലാത്ത കാഴ്ചകളും വിസ്മയാനുഭവങ്ങളുമാണ് ഗ്ലോബൽ വില്ലേജിന്റെ 30-ാം പതിപ്പ് വാഗ്ദാനംചെയ്യുന്നത്. To advertise here, ലോക സംസ്കാരങ്ങൾ ഒരുകുടക്കീഴിൽ അണിനിരക്കുന്ന അപൂർവവേദി വീണ്ടുംതുറക്കുന്നുവെന്ന പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് താമസക്കാരും സന്ദർശകരും ആഗോളഗ്രാമത്തിലെ വ്യാപാരികളുമെല്ലാം സ്വീകരിച്ചത്. എമിറേറ്റിലെ ഏറ്റവും ജനപ്രിയ വിനോദകേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജ് അടച്ചത് ആളുകളിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു. കാരണം ഓരോസന്ദർശനവും ഒരു 'ലോക യാത്രാ' അനുഭവമായാണ് ആളുകൾ കണക്കാക്കുന്നത്. ഷോപ്പിങ്ങിലും ഭക്ഷ്യരുചികളിലും കാഴ്ചകളിലും സാംസ്കാരിക സദസ്സുകളിലുമായി വൈകുന്നേരങ്ങൾ ആർത്തുല്ലസിക്കാനുള്ള അവസരമാണ് വീണ്ടുമെത്തുന്നത്. ആളും ആരവങ്ങളും കൈനിറയെ സമ്മാനങ്ങളും വിനോദപരിപാടികളുമായി ഗ്ലോബൽ വില്ലേജ് വീണ്ടും സജീവമാകുന്നത് എമിറേറ്റിൽ ഉത്സവാന്തരീക്ഷമൊരുക്കുമെന്നതിൽ സംശയമില്ല. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനും വ്യത്യസ്ത സംസ്കാരങ്ങൾ അടുത്തറിയാനുമുള്ള അവസരമാണ് സന്ദർശകർക്ക് ലഭിക്കുക. ലോകമെമ്പാടുമുള്ള 90-ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലായി 3500-ലേറെ വ്യാപാര കേന്ദ്രങ്ങൾ, തത്സമയ വിനോദ പരിപാടികൾ, സാഹസിക റൈഡുകൾ, രുചിവൈവിധ്യങ്ങളുമായി 250-ലേറെ റസ്റ്ററന്റുകൾ എന്നിവയാണ് ഗ്ലോബൽ വില്ലേജിന്റെ സവിശേഷതകൾ. ഫ്ലോട്ടിങ് മാർക്കറ്റ്, ഹാപ്പിനെസ്, ഫിയസ്റ്റ സ്ട്രീറ്റുകൾ, ഡെസേർട്ട് ഡിസ്ട്രിക്ട് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. Published: 20 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വീണ്ടും ആഘോഷക്കാലം ഇന്ന് തുറക്കുംഗ്ലോബൽ വില്ലേജ്
M
MathrubhumiSource Link
20 days ago