വീണ്ടും ടോവിങ്; അനധികൃത പാർക്കിങ്ങിന് വലിയവില നൽകേണ്ടിവരും

വീണ്ടും ടോവിങ്; അനധികൃത പാർക്കിങ്ങിന് വലിയവില നൽകേണ്ടിവരും

M
MathrubhumiSource Link
ബെംഗളൂരു : റോഡരികുകളിലെ അനധികൃത പാർക്കിങ് തടയാൻ നഗരത്തിൽ വീണ്ടും ടോവിങ് ഏർപ്പെടുത്തുന്നു. നോ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പ്രത്യേകവാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്ന നടപടിയാണ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ആരംഭിക്കുന്നത്. ട്രാഫിക് പോലീസും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ.) ചേർന്നാണ് ടോവിങ് നടത്തുന്നത്. പിഴ ഈടാക്കുന്നത് ട്രാഫിക് പോലീസും വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജി.ബി.എ.യുടെ നേതൃത്വത്തിലുമാണ്. To advertise here, ബെംഗളൂരുവിലെ അഞ്ച് കോർപ്പറേഷനുകളിലും ടോവിങ് നടപ്പാക്കും. ആകെ 10 ടോവിങ് വാഹനങ്ങളാണുള്ളത്. ഒരോ കോർപ്പറേഷനും രണ്ട് വാഹനങ്ങൾ വീതം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച മുതലാണ് ടോവിങ് ആരംഭിക്കുക. അനധികൃത പാർക്കിങ് ഗതാഗതതടസ്സത്തിന് കാരണമാകുന്നുവെന്നും അതിനാൽ ടോവിങ് പുനരാരംഭിക്കുമെന്നും കഴിഞ്ഞ ദിവസമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചത്. റോഡരികുകളിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങളും താത്കാലികമായി നിർത്തിയിട്ടിരുക്കുന്ന വാഹനങ്ങളും ടോവിങ് വാഹനങ്ങൾ ഉപയോഗിച്ച് പിടിച്ചെടുക്കും. പിഴ ഒടുക്കിയതിനുശേഷമായിരിക്കും ട്രാഫിക് പോലീസ് വാഹനങ്ങൾ വിട്ടുകൊടുക്കുക. അനധികൃത പാർക്കിങ്ങിനുള്ള പിഴയും ടോവിങ് ചാർജും നൽകേണ്ടി വരും. അനധികൃത പാർക്കിങിന് 500 രൂപയാണ് പിഴ ഈടാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് ടോവിങ് ചാർജ് 650 രൂപയായിരിക്കും. അതിനാൽ ബൈക്ക്, സ്കൂട്ടർ എന്നിവ ടോവിങ് പ്രകാരം പിടിച്ചെടുത്താൽ 1,150 രൂപ നൽകേണ്ടി വരും. കാറുകൾക്ക് 1000 രൂപ ടോവിങ് ചാർജ് നൽകേണ്ടി വരും. പിഴയും ടോവിങ് ചാർജും നൽകേണ്ടിവരുന്നത് കൂടാതെ ടോവിങ്ങിന് വിധേയമാകുന്ന വാഹനങ്ങൾക്ക് തകരാറുണ്ടാകുമെന്ന ആശങ്ക വാഹനമുടമകൾക്കുണ്ട്. ലോക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ വലിച്ചു ടോവിങ് വാഹനത്തിൽ കയറ്റുമ്പോൾ തകരാറുണ്ടാകുക സാധാരണമാണ്. ഈ തകരാർ പരിഹരിക്കാൻ പിഴയെക്കാൾ വലിയതുക ചെലവാകും. ടോവിങ് നടത്തുന്നവരും വാഹന ഉടമകളും തമ്മിൽ തർക്കവും പതിവാണ്. അതിനാൽ ടോവിങ് വാഹനത്തിന്റെ മുന്നിലും പിന്നിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടോവിങ്ങിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ വസ്ത്രങ്ങളിൽ ഘടിപ്പിക്കുന്ന ക്യാമറയും ഉപയോഗിക്കും. സംസ്ഥാനത്ത് ടോവിങ് നടപടി നിർത്തിയത് 2022 ഫെബ്രുവരിയിലായിരുന്നു. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ പേരിൽ പോലീസും നിയോഗിക്കപ്പെട്ട കരാർ സ്ഥാപന ജീവനക്കാരും നടത്തിയ അതിക്രമങ്ങളായിരുന്നു ഇതിന് കാരണം. ജനങ്ങൾ വ്യാപകമായി പരാതിപറയുകയും വീഡിയോകൾ പ്രചരിക്കുകയും ചെയ്തതോടെയായിരുന്നു നടപടി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ്ടും ടോവിങ്; അനധികൃത പാർക്കിങ്ങിന് വലിയവില നൽകേണ്ടിവരും… | Boolokam