വീണ്ടും പൈപ്പ് പൊട്ടി; കഴക്കൂട്ടം മേഖലയിൽ കുടിവെള്ളം മുടങ്ങും

വീണ്ടും പൈപ്പ് പൊട്ടി; കഴക്കൂട്ടം മേഖലയിൽ കുടിവെള്ളം മുടങ്ങും

M
MathrubhumiSource Link
പൊട്ടിയത് അരുവിക്കരയിൽ നിന്നുള്ള 900 എം.എം. പൈപ്പ് To advertise here, 17 വരെ പൂർണമായും 23വരെ ഭാഗികമായും കുടിവെള്ളം മുടങ്ങും തിരുവനന്തപുരം : അരുവിക്കരയിൽനിന്നു നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടി. ശനിയാഴ്ച വൈകീട്ട് ആറ്ുമണിയോടെയാണ് അമ്പലംമുക്ക് ജങ്ഷനു സമീപം 900 എം.എം. കോൺക്രീറ്റ് പൈപ്പ് പൊട്ടിയത്. മൺവിളയിലേക്ക് വെള്ളമെത്തിക്കുന്ന 30 വർഷം പഴക്കമുള്ള പ്രധാന പൈപ്പാണിത്. മണിക്കൂറുകളോളം വെള്ളം ഒഴുകിയശേഷമാണ് വാട്ടർ അതോറിറ്റി വാൽവ് അടച്ചത്. 25 വാർഡുകളിലേക്കു വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണിത്. ഈമാസം 22വരെ കുടിവെള്ളം മുടങ്ങുമെന്ന മുന്നറിയിപ്പ് വാട്ടർ അതോറിറ്റി നൽകിയിട്ടുണ്ട്. പൈപ്പ് പൊട്ടിയതോടെ നിരവധി സ്ഥലങ്ങളിൽ രാത്രിതന്നെ വെള്ളം മുടങ്ങി. കരാറുകാരനുമായി ചർച്ച നടത്തിയശേഷം രാത്രി വൈകിയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചിട്ടും ജല അതോറിറ്റി അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിയാനായി കാത്തിരുന്നതാണെന്ന്‌ അധികൃതർ പറയുന്നു. തട്ടിനകത്തെ പണിക്കുശേഷം വീണ്ടും ജോലിക്കായി തൊഴിലാളികളെ ലഭിക്കാതെ വന്നതാണ് അറ്റകുറ്റപ്പണി നീണ്ടുപോകാൻ കാരണമെന്നാണ് വിവരം. തട്ടിനകത്ത് പൈപ്പ് പൊട്ടൽ പരിഹരിച്ച സംഘത്തെത്തന്നെ വീണ്ടും അമ്പലംമുക്കിലെ പണിക്കായി കൊണ്ടുവരാൻ ശ്രമിച്ചു. ഇവർ അതിനു തയ്യാറാകാത്തതാണ് പണി തുടങ്ങാൻ താമസം നേരിട്ടതെന്നാണ് വിവരം. ഇതേ പൈപ്പിൽ ദിവസങ്ങൾക്ക് മുൻപ് കരിയം തട്ടിനകത്തിനു സമീപം അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴക്കൂട്ടം മേഖലയിൽ അന്ന് രണ്ടു ദിവസം കുടിവെള്ളം മുടങ്ങിയിരുന്നു. ജലവിതരണം മുടങ്ങും കോർപ്പറേഷൻ പരിധിയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്‌കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ളമാണ് തടസ്സപ്പെടുക. 17വരെ പൂർണമായും 23വരെ ഭാഗികമായും കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ്ടും പൈപ്പ് പൊട്ടി; കഴക്കൂട്ടം മേഖലയിൽ കുടിവെള്ളം മുടങ്ങ… | Boolokam