വീണ്ടും മുടങ്ങി ഇളങ്ങമംഗലം ഗവ.എൽ.പി.സ്കൂൾ കെട്ടിടംപണി

വീണ്ടും മുടങ്ങി ഇളങ്ങമംഗലം ഗവ.എൽ.പി.സ്കൂൾ കെട്ടിടംപണി

M
MathrubhumiSource Link
ഇളങ്ങമംഗലം : ഏഴ് വർഷമായിട്ടും പണി പൂർത്തിയാകാത്ത ഇളങ്ങമംഗലം ഗവ.എൽ.പി.സ്കൂൾ കെട്ടിടംപണി വീണ്ടും മുടങ്ങി. 2018-ലാണ് സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. ഇത്രയും വർഷത്തിനിടെ കോൺക്രീറ്റ് വരെയുള്ള പണികളാണ് തീർന്നിട്ടുള്ളത്‌. മുമ്പ് കൊറോണ കാലത്തും പിന്നീട് പല കാരണങ്ങൾകൊണ്ടും പണി മുടങ്ങിയിരുന്നു. ഫണ്ട്‌ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസവും പണിയെ ബാധിച്ചതായാണ് വിവരം. To advertise here, പണി വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പി.ടി.എ. കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പണികൾ വീണ്ടുംതുടങ്ങി. ശേഷം ഇപ്പോൾ വീണ്ടും പണി നിർത്തിയിരിക്കുകയാണ്. സിമന്റ് തീർന്നതിനെതുടർന്നാണ് പണി നിർത്തിവെച്ചതെന്നാണ് വിവരം. കിഫ്‌ബി ഫണ്ടിൽനിന്ന് 92.20 ലക്ഷവും എം.എൽ.എ.ഫണ്ടിൽനിന്നുള്ള 25 ലക്ഷവും ചേർത്തുള്ള തുകയിലാണ് കെട്ടിടം പണിയുന്നത്. നാല് ക്ലാസുമുറികൾ, ഓഫീസ്, ശൗചാലയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടുംകൂടിയ കെട്ടിടമാണ് പണിയുന്നത്. ഇപ്പോൾ പഴയ കെട്ടിടത്തിലെ പരിമിതമായ സാഹചര്യങ്ങളിലാണ് സ്കൂളിന്റെ പ്രവർത്തനം. പുതിയ കെട്ടിടം വന്നാൽ സമീപപ്രദേശത്തെ കൂടുതൽ കുട്ടികൾ സ്കൂളിൽ പഠിക്കാനെത്തുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. Published: 15 Mar 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ്ടും മുടങ്ങി ഇളങ്ങമംഗലം ഗവ.എൽ.പി.സ്കൂൾ കെട്ടിടംപണി — Mat… | Boolokam