വീരണകാവ് പൂരം 29-ന്, തിരുവാഭരണ ഘോഷയാത്ര 30-ന് To advertise here, കാട്ടാക്കട : വീരണകാവ് ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ഏപ്രിൽ ഒന്നിന് ആറാട്ടോടെ സമാപിക്കും. 3 28-ന് രാവിലെ 6-ന് ഗണപതിഹോമം, വൈകീട്ട് 5.30-ന് വീരണനാട്യം കൈകൊട്ടിക്കളി മത്സരം, രാത്രി 7.30-ന് പുഷ്പാഭിഷേകം, 9.15-ന് നിറപറ. 29-ന് രാവിലെ 8.15- ന് ആയില്യപൂജ, നാഗരൂട്ട്, വൈകീട്ട് 3.15-ന് വീരണകാവ് പൂരം. മേളക്കാഴ്ചയും കുടമാറ്റവും, രാത്രി 7.30-ന് ഭജനാമൃതം, 9.30-ന് കരോക്കെ ഗാനമേള. 30- ന് വൈകീട്ട് 4-ന് തിരുവാഭരണ ഘോഷയാത്ര മൈലക്കര മങ്കാരമുട്ടം മഹാദേവക്ഷേത്രത്തിൽ നിന്നും, 6-ന് ഭജൻസ്, രാത്രി 9.30-ന് ഡാൻസ് ആൻഡ് മ്യൂസിക്. 31-ന് രാവിലെ 10-ന് ഉത്സവബലിദർശനം, വൈകീട്ട് 6-ന് മ്യൂസിക് ഫ്യൂഷൻ, രാത്രി 9-ന് നാടകം, 11.30-ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, 12-ന് പള്ളിവേട്ട. 1-ന് വൈകീട്ട് 5.30-ന് ആറാട്ട്, 6-ന് സംഗീതക്കച്ചേരി, രാത്രി 10-ന് ഫ്യൂഷൻ മ്യൂസിക്കൽ നൈറ്റ്.

വീരണകാവ് ധർമശാസ്താക്ഷേത്ര ഉത്സവത്തിന് കൊടിയേറി
M
MathrubhumiSource Link
about 1 month ago