വീരവഞ്ചേരി എൽ.പി. സ്കൂൾ കൊയ്ത്തുത്സവം

വീരവഞ്ചേരി എൽ.പി. സ്കൂൾ കൊയ്ത്തുത്സവം

M
MathrubhumiSource Link
കോഴിക്കോട് : വീരവഞ്ചേരി എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡംഗങ്ങളുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടത്തി. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. അഖില ഉദ്ഘാടനം നിർവഹിച്ചു. പാറക്കാട് വയലിൽ ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് സീഡ് കർഷകർ കൃഷിയിറക്കിയത്. കർഷകവേഷമണിഞ്ഞ കുട്ടിക്കർഷകർ ആവേശത്തോടെ വയലിലിറങ്ങി കതിരുകൾ കൊയ്തെടുത്തു. ചടങ്ങിൽ വാർഡ് മെമ്പർമാരായ എ.വി. ഭവാനി, മിനി തെക്കേവീട്ടിൽ, പി.ടി.എ. പ്രസിഡന്റ് നിഷാന്ത്, പ്രധാധ്യാപിക ഗീത കെ. കുതിരോടി, മൂടാടി കൃഷി ഓഫീസർ ഫൗസിയ, നെൽക്കർഷകനായ ചന്ദ്രൻ പടിക്കലെക്കണ്ടി എന്നിവർ പങ്കെടുത്തു. To advertise here, കൊയ്തെടുത്ത നെല്ല് വിഷരഹിത ഭക്ഷണം എന്ന സീഡ് ക്ളബ് പദ്ധതിയിലൂടെ വിവിധ വിഭവങ്ങളായി വിദ്യാർഥികൾക്ക് നൽകും. അധ്യാപകരായ എം. ഷിജു, ടി.പി. ശ്രീഹരി, എ.പി. ബിന്ദു, സ്കൂൾ സീഡ് കോഡിനേറ്റർ കെ.വി. സരൂപ് എന്നിവർ കൊയ്ത്തുത്സവത്തിന് നേതൃത്വംനൽകി. Published: 24 Mar 2026, 03:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീരവഞ്ചേരി എൽ.പി. സ്കൂൾ കൊയ്ത്തുത്സവം — Mathrubhumi | Boolo… | Boolokam