ചണ്ഡീഗഢ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി പഞ്ചാബ് കിങ്‌സ്. മൂന്നുവിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പഞ്ചാബിനായി കൂപ്പർ കൊണോലി അർധസെഞ്ചുറി തികച്ചു. To advertise here, മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് പ്രിയാൻഷ് ആര്യയെ (7) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ പ്രഭ്‌സിമ്രാൻ സിങ്ങും കൂപ്പർ കൊണോലിയും ടീമിനെ കരകയറ്റി. ഇരുവരും തകർത്തടിച്ചതോടെ ടീം 9.3 ഓവറിൽ 83 റൺസിലെത്തി. രണ്ടാം വിക്കറ്റിൽ 76 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 24 പന്തിൽ നിന്ന് 37 റൺസെടുത്ത് പ്രഭ്‌സിമ്രാൻ മടങ്ങി. പിന്നീടിറങ്ങിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ടീമിനെ നൂറുകടത്തി. എന്നാൽ 18 റൺസ് മാത്രമെടുത്ത് താരം പുറത്തായി. അതോടെ പഞ്ചാബ് 110-3 എന്ന നിലയിലായി. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്ത് പഞ്ചാബിനെ പ്രതിരോധത്തിലാക്കി. നേഹൽ വധേര(3), ശശാങ്ക് സിങ്(4), മാർക്കസ് സ്‌റ്റോയിനിസ്(0) എന്നിവർ വേഗം മടങ്ങി. അർധസെഞ്ചുറിയുമായി കൂപ്പർ കൊണോലിയാണ് പിന്നീട് ടീമിനെ മുന്നോട്ടുനയിച്ചത്. താരം അർധസെഞ്ചുറിയോടെ തിളങ്ങി. അതോടെ പഞ്ചാബിന് പ്രതീക്ഷ കൈവന്നു. കൊണോലി പിടിച്ചുനിന്നതോടെ പഞ്ചാബ് ജയത്തിലെത്തി. താരം 44 പന്തിൽ നിന്ന് 72 റൺസെടുത്തു. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 162 റൺസാണെടുത്തത്. ക്യപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്‌ലർ, ഗ്ലെൻ ഫിലിപ്‌സ് എന്നിവരുടെ ഇന്നിങ്‌സാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാതെ വന്നതാണ് ഗുജറാത്തിന് തിരിച്ചടിയായത്. 14 ഓവറിൽ 119-3 എന്ന നിലയിലായിരുന്നു ടീം. എന്നാൽ പിന്നീട് വിക്കറ്റുകൾ വീണതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ഗിൽ 27 പന്തിൽ നിന്ന് 39 റൺസെടുത്തപ്പോൾ ബട്‌ലർ 33 പന്തിൽ നിന്ന് 38 റൺസെടുത്തു. ഗ്ലെൻ ഫിലിപ്‌സ് 17 പന്തിൽ നിന്ന് 25 റൺസെടുത്തു. പഞ്ചാബിനായി വിജയകുമാർ വൈശാഖ് മൂന്ന് വിക്കറ്റെടുത്തു. Content Highlights: IPL MATCH LIVE UPDATES Published: 31 Mar 2026, 11:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വീഴാതെ കൊണോലി ! ഗുജറാത്തിനെ കീഴടക്കി പഞ്ചാബ്
M
MathrubhumiSource Link
about 1 month ago