600 ഓളം വാഴകൾ നശിച്ചു To advertise here, എടക്കര : വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചതോടെ കാട്ടാനശല്യം ഒഴിവായെന്ന ആത്മവിശ്വാസത്തിലാണ് പൂവത്തിപ്പൊയിലിലെ കർഷകർ വാഴകൃഷി പുനരാരംഭിച്ചത്. എന്നാൽ ഇത്തവണ വില്ലനായെത്തിയത് വേനൽമഴയും കാറ്റുമാണ്. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കാറ്റിൽ 600ഓളം കുലച്ച വാഴകളാണ് നിലംപൊത്തിയത്. പുല്ലൻതൊടി ജലീൽ, അമയോലിക്കൽ സാലി, ഇമ്മാനുവേൽ എന്നിവരുടെ വാഴകളാണ് കാറ്റിൽ ഒടിഞ്ഞു നശിച്ചത്. നെല്ലിക്കുത്ത് വനത്തോടു ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കുന്നത്. കാട്ടാനയും പന്നിയും മാനും കുരങ്ങും മേയുന്ന സ്ഥലത്ത് ഇവർക്ക് വർഷങ്ങളായി കൃഷി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷം മുൻപാണ് വനംവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി പണിതത്. ഇതോടെ കാട്ടുമൃഗങ്ങൾ ഇവിടേക്ക് എത്താതെയായി. തുടർന്നാണ് ഇവർ വീണ്ടും വാഴകൃഷി തുടങ്ങിയത്. വനത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ചോലയിലെ വെള്ളം കൃഷിക്ക് ഉപയോഗിച്ചു. വഴിക്കടവിലെ ബാങ്കിൽ നിന്നു വായ്പയെടുത്താണ് ഇവർ കൃഷിയിറക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. വഴിക്കടവ് കൃഷി അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം കണക്കാക്കി. Published: 18 Mar 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വീശിയടിച്ച കാറ്റിൽ പൂവത്തിപ്പൊയിലിൽ കൃഷിനാശം
M
MathrubhumiSource Link
about 2 months ago