വായാട്ടുപറമ്പ് : ടി.എസ്.എസ്. ട്രസ്റ്റ് വായാട്ടുപറമ്പ് ജീവസ് ഗ്രാമിക എന്നിവ കണ്ണൂർ ഗവ. മെഡിക്കൽ കോളേജുമായി ചേർന്ന് വൃക്കരോഗ നിർണയ ക്യാമ്പും അവയവദാന രജിസ്ട്രേഷനും നടത്തി. രോഗനിർണയത്തോടൊപ്പം അവയവദാന രജിസ്ട്രേഷനും നടന്നു. വയാട്ടുപറമ്പ് പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് അസി. ഡയറക്ടർ ഫാ. ജിതിൻ ചിന്താർമണിയിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് ലൂക്കോസ് പുല്ലങ്കുന്നേൽ അധ്യക്ഷതവഹിച്ചു. To advertise here, വാർഡംഗങ്ങളായ ജോസ് വെട്ടുകല്ലാംകുഴി, സി.സി. രാജൻ, സാലി പുല്ലങ്കുന്നേൽ, വായാട്ടുപറമ്പ് പാരിഷ് കോഡിനേറ്റർ എം.ജെ. മാത്യു, ആലക്കോട് മേഖല പ്രസിഡൻ്റ് ദേവസ്യ, സണ്ണി മരുതാനിക്കാട്, പരിയാരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം തലവൻ ഡോ. ധനിൻ പതിയോട്ടിൽ ക്ലാസെടുത്തു. Published: 25 Mar 2026, 03:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വൃക്കരോഗനിർണയ ക്യാമ്പും അവയവദാന രജിസ്ട്രേഷനും
M
MathrubhumiSource Link
about 2 months ago