വൃക്കരോഗികൾക്ക് ആശ്വാസമേകാൻ ക്രോസ്

വൃക്കരോഗികൾക്ക് ആശ്വാസമേകാൻ ക്രോസ്

M
MathrubhumiSource Link
ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം To advertise here, കുമളി : ഹൈറേഞ്ച് മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസമേകുകയെന്ന ലക്ഷ്യത്തോടെ കുമളി റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് (ക്രോസ്) കുമളി അട്ടപ്പള്ളത്ത് പണി പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്‍റെ ഉദ്ഘാടനം ഞായറാഴ്ച ഡീൻ കുര്യാക്കോസ് എം.പി. നിർവഹിക്കും. തീരെ നിർധനരായവർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യും. മിതമായ നിരക്കിലാണ് സാധാരണക്കാർക്ക് ഡയാലിസിസ് സൗകര്യം ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. അത്യാധുനിക സജ്ജീകരണങ്ങളോടെ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സെൻററിൽ നിലവിൽ ആറ് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം കോൺഫറൻസ് ഹാൾ, കൗൺസലിങ് റൂം, രോഗികൾക്ക് വിശ്രമത്തിനുള്ള മുറികൾ തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 5000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണം സുമനസ്സുകൾ നൽകിയ സാമ്പത്തിക സഹായത്താലാണ് പൂർത്തീകരിച്ചത്. ഡയാലിസിസ് പ്രവർത്തനങ്ങൾക്കാവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഏലം ലേല ഏജൻസികളായ കെ.സി.പി.എം.സി., മാസ് എന്റർപ്രൈസസ്, സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി എന്നിവരുടെ സഹായത്താലാണ് പൂർത്തിയാക്കിയത്. നിർധന രോഗികൾക്ക് സഹായഹസ്തവുമായി 2019-ലാണ് കുമളി കേന്ദ്രമാക്കി ക്രോസ് പ്രവർത്തനം ആരംഭിച്ചത്. കുമളി പഞ്ചായത്തിലെ ആരോഗ്യ വകുപ്പിന്റെയും ആശവർക്കർമാരുടെയും സഹായത്തോടെ നിർധനരോഗികളെ കണ്ടെത്തി. മരുന്നുകൾ, ഭക്ഷ്യകിറ്റുകൾ എന്നിവ സംഘടന നൽകുന്നുണ്ട്. കിടപ്പുരോഗികൾക്കുള്ള ഉപകരണങ്ങൾ, ആംബുലൻസ് സർവീസ്, ഓക്സിജൻ സിലിൻഡറുകൾ വിതരണം ചെയ്യുന്ന ജീവവായു പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ സംഘടനയുടെ ചെയർമാൻ ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൃക്കരോഗികൾക്ക് ആശ്വാസമേകാൻ ക്രോസ് — Mathrubhumi | Boolokam | Boolokam