പഴയങ്ങാടി : വെങ്ങര കുതിരുമ്മലിൽ കുറുനരിയുടെ അക്രമത്തിൽ കർഷകത്തൊഴിലാളിക്കും വളർത്തുമൃഗങ്ങൾക്കും പരിക്കേറ്റു. കുതിരുമ്മലിലെ മടക്കുടിയൻ ശോഭയ്ക്കാണ് (56) കൈക്ക് കടിയേറ്റത്. To advertise here, ശനിയാഴ്ച പുലർച്ചെ പശുവിനെ കറക്കാനായി തൊഴുത്തിലെത്തിയപ്പോഴാണ് ഇവർക്ക് കടിയേറ്റത്. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുറുനരിയെ തുരത്തിയത്. കഴിഞ്ഞദിവസം രാത്രിയിൽ മാടൻ ചന്ദ്രന്റെ വീട്ടിലെത്തി വളർത്തുപോത്തിനെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കുറുനരിയെ തുരത്തിവിട്ടെങ്കിലും രണ്ടുതവണ വീണ്ടുമെത്തി പോത്തിനെ ആക്രമിക്കുകയായിരുന്നു. സമീപത്തെ മറ്റു വീടുകളിലെ വളർത്തുമൃഗങ്ങൾക്കു നേരെയും അക്രമമുണ്ടായി. കുറുനരിയുടെ അക്രമത്തിൽ പരിക്കേറ്റ ശോഭയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇവരും പ്രതിരോധകുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. പിന്നീട് നടത്തിയ തിരച്ചിലിൽ കുറുനരിയെ സമീപത്ത് ചത്തനിലയിൽ കണ്ടെത്തി. കുറുനരിക്ക് പേയുണ്ടെന്ന സംശയം വ്യാപകമായി പടർന്നതോടെ നാട്ടുകാരിൽ വലിയ ആശങ്കയുണ്ടായി. തുടർന്ന് പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇടപെട്ട് വിശദപരിശോധനയ്ക്കും ജനങ്ങളുടെ ആശങ്കയകറ്റാനും പോസ്റ്റ്മോർട്ടത്തിനുമായി ചത്ത കുറുനരിയെ കണ്ണൂർ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി കടിയേറ്റ മൃഗങ്ങൾക്ക് പ്ര തിരോധ കുത്തിവെപ്പെടുത്തു. തുടർച്ചികിത്സയ്ക്കാവശ്യമായ നിർദേശവും നൽകി. Published: 19 Apr 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെങ്ങരയിൽ സ്ത്രീക്കും വളർത്തുമൃഗങ്ങൾക്കും കുറുനരിയുടെ കടിയേറ്റു
M
MathrubhumiSource Link
21 days ago