സ്വന്തം ലേഖകന്‍ Last Updated: 29 March 2026, 08:04 PM IST പ്രതീകാത്മക ചിത്രം | Photo: PTI പഴയന്നൂർ (തൃശ്ശൂർ): കാവശ്ശേരി പൂരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനായി കൊണ്ടുപോകുന്ന മിനിലോറിയിൽനിന്ന് വെടിക്കെട്ടു സാമഗ്രികൾ റോഡിൽ വീണ് പൊട്ടി രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. To advertise here, റോഡിൽ വീണ സാധനങ്ങൾ വണ്ടിയുടെ ക്ലീനർ എടുക്കുന്നതിനിടെ റോഡിലൂടെ വന്ന ലോറി കയറി അമിട്ട് പൊട്ടിതെറിക്കുകയായിരുന്നു. ക്ലീനർ വിബിനേഷിനും സമീപത്ത് നിൽക്കുകയായിരുന്ന നാട്ടുകാരനായ അനൂപിനും പരിക്കേറ്റു. അനൂപിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. പഴയന്നൂർ പോലീസ് സംഭവസ്ഥലത്തെത്തി. Content Highlights: Fireworks materials fell from a mini-truck in Pazhayannur, Thrissur., Two individuals sustained injuries during the accidental explosion., One victim has been admitted to Thrissur Medical College., Local police have initiated an investigation into the incident. Published: 29 Mar 2026, 08:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെടിക്കെട്ടു സാമഗ്രികൾ റോഡിൽവീണു, ലോറികയറി അമിട്ട് പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്
M
MathrubhumiSource Link
about 1 month ago