News Desk Last Updated: 22 Apr 2026, 01:23 am IST ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ചു. രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം നാളെയെത്തും വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ജെ ഫിലിപ്പ്/ മാതൃഭൂമി തൃശൂർ: മുണ്ടത്തിക്കോടിലെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തെങ്കിലും അതിൽ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കൃത്യമായ കണക്കുകൾ അറിയാൻ കഴിയുകയുള്ളൂവെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രതീകരിച്ചു. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ചുതുടങ്ങി. രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധനയ്ക്കായി നാളെ സംഭവസ്ഥലത്തെത്തും. To advertise here, സംഭവസ്ഥസ്ഥലത്ത് തൽക്കാലം തിരിച്ചിൽ അവസാനിപ്പിച്ചു, നാളെ പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കും. എത്രത്തോളം ആളുകൾ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും മുപ്പതിനും നാൽപ്പതിനുമിടയിൽ ആളുകൾ ഉണ്ടെന്നാണ് ഏകദേശ വിവരങ്ങൾ. അഞ്ച് ഷെഡ്ഡുകളാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. നാൽപ്പതോളം പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വെടിപ്പുരയ്ക്ക് ഫയർ സേഫ്റ്റി വകുപ്പിന്റെ ലൈസൻസ് ഇല്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷ കൂടുതൽ വകുപ്പുകൾ ചേർക്കും. വെടിക്കെട്ട് അപകടം ആർഡിഒ അന്വേഷിക്കും. പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സയിലുള്ളത്. പത്തോളം പേരാണ് ഐസിയുവിലാണ് ചികിത്സയിലുള്ളത്. ഇവർക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. രണ്ട് പേർ വെന്റിലേറ്ററിലാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപി മെഡിക്കൽ കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതിദാരുണമായസംഭവമാണ് തൃശൂരിൽ നടന്നിരിക്കുന്നത്. കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. ദുരന്തസമയത്ത് കോടിക്കണക്കിന് വരുന്ന ജനങ്ങളൊന്നാകെ ദുരന്തബാധിതർക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Content Highlights: DNA testing underway to identify victims of the 2026 Thrissur firecracker explosion., Fire safety violations reported at the unlicensed site., RDO investigation launched into the tragedy., Multiple victims remain in critical condition at Thrissur Medical College. Published: 22 Apr 2026, 12:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെടിക്കെട്ട് ദുരന്തം; 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു,തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
M
MathrubhumiSource Link
18 days ago