ടെഹ്റാൻ: വെടിനിർത്തൽ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ. വെടിനിർത്തൽ അംഗീകരിക്കില്ലെന്നും കഴിഞ്ഞ വർഷത്തെ സാഹചര്യം ആവർത്തിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതിനിടിയിലും പിരിമുറുക്കങ്ങൾ വർധിക്കുന്നതിനിടയിലുമാണ് അരാഗ്ചിയുടെ പ്രസ്താവന. യുദ്ധം ഇപ്പോൾ 22-ാം ദിവസത്തിലാണ്. To advertise here, ഹോർമുസ് കടലിടുക്കിനെക്കുറിച്ച് സംസാരിക്കവേ, പ്രധാനപ്പെട്ട എണ്ണപ്പാത ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമായി അടച്ചതാണ് എന്ന് അരാഗ്ചി പറഞ്ഞു. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി മാർച്ച് 2 ന് ഇറാൻ കടലിടുക്ക് അടച്ചിട്ടിരുന്നു. ഇറാനെതിരെ വെടിനിർത്തലുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അരാഗ്ചിയുടേത്. എതിർകക്ഷിയെ പൂർണമായും ഉന്മൂലനം ചെയ്യുന്നതോടെ വെടിനിർത്തലിന്റെ ആവശ്യകത ഉണ്ടാകുന്നില്ലല്ലോയെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരായ യുദ്ധത്തിൽ അവരുടെ പിന്തുണയുടെ ന്യൂനതയെച്ചൊല്ലി ട്രംപ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിലെ (നാറ്റോ) സഖ്യകക്ഷികളെയും വിമർശിച്ചു. സഖ്യകക്ഷിരാജ്യങ്ങളെ ഭീരുക്കൾ എന്ന് വിശേഷിപ്പിക്കുകയും അമേരിക്കയില്ലാത്ത നാറ്റോയെ "കടലാസ്പുലി" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. Content Highlights: Iran foreign minister Abbas Araghchi confirms rejection of ceasefire., Tensions rise as the conflict enters its 22nd day., Iran maintains closure of the Hormuz Strait to hostile vessels., Donald Trump criticizes NATO allies regarding their stance on Iran. Published: 21 Mar 2026, 02:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെടിനിർത്തൽ അംഗീകരിക്കില്ല, കഴിഞ്ഞ വർഷത്തെ സാഹചര്യം ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ
M
MathrubhumiSource Link
about 2 months ago