വെടിമറയിലെ മാലിന്യകേന്ദ്രത്തിൽ ബാക്ക് ഫില്ലിങ് തുടങ്ങി

വെടിമറയിലെ മാലിന്യകേന്ദ്രത്തിൽ ബാക്ക് ഫില്ലിങ് തുടങ്ങി

പറവൂർ : വെടിമറയിലുള്ള നഗരസഭയുടെ മാലിന്യ കേന്ദ്രത്തിൽനിന്ന് മാലിന്യം നീക്കി ഭൂമി വീണ്ടെടുക്കാനുള്ള ബയോ മൈനിങ് പ്രക്രിയ അന്തിമഘട്ടത്തിലേക്ക്. ബയോ മൈനിങ്ങിന്റെ അവസാനഘട്ടമായ ബാക്ക് ഫില്ലിങ് ശനിയാഴ്ച തുടങ്ങി. മാലിന്യം തരംതിരിച്ച് ജ്വലന സാധ്യതയുള്ളവ (ആർ.ഡി.എഫ്.) വേർതിരിച്ചെടുത്ത ശേഷം ലഭിക്കുന്ന മണ്ണ് കർശന ശാസ്ത്രീയപരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ബാക്ക് ഫില്ലിങ്ങിന് ഉപയോഗിക്കുന്നത്. 18,055 മീറ്റർ ക്യൂബ് മാലിന്യമാണ് വെടിമറയിലെ മാലിന്യ കേന്ദ്രത്തിലുണ്ടായിരുന്നത്. To advertise here, പ്ലാസ്റ്റിക്, ചില്ലുകൾ, ചെരുപ്പുകൾ തുടങ്ങിയവയാണ് മാലിന്യങ്ങളിൽ ഭൂരിഭാഗവും. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കോരിയെടുത്ത് വേർതിരിച്ച് കോയമ്പത്തൂരിലെ ഡാൽമിയ സിമന്റ് കമ്പനിയിലേക്ക് ആർ.ഡി.എഫ്. കയറ്റി അയക്കുകയാണ് ചെയ്യുന്നത്. 11,476 ടൺ ആർ.ഡി.എഫ്. കയറ്റി അയച്ചുകഴിഞ്ഞു. ഇനി 800 ടൺ കൂടി മാത്രമേ കയറ്റി അയക്കാനുള്ളൂ. മാലിന്യം നീക്കിയ ശേഷം 2.4 ഏക്കർ വീണ്ടെടുത്ത് മറ്റ് ആവശ്യങ്ങൾക്കും വികസന പദ്ധതികൾക്കുമായി ഉപയോഗിക്കും. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി.) നേതൃത്വത്തിലാണ് വെടിമറയിലെ മാലിന്യ കേന്ദ്രത്തിൽ ബയോമൈനിങ് നടക്കുന്നത്. മേയ് പകുതിയോടെ ബാക്ക് ഫില്ലിങ് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. Published: 19 Apr 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെടിമറയിലെ മാലിന്യകേന്ദ്രത്തിൽ ബാക്ക് ഫില്ലിങ് തുടങ്ങി — Ma… | Boolokam