വാഷിങ്ടൺ: ഏപ്രിൽ 3നാണ് യുഎസിന്റെ F-15E ഫൈറ്റർ ജെറ്റ് ഇറാനിൽ തകർന്നു വീണത്. പൈലറ്റും വെപ്പൺസ് സിസ്റ്റംസ് ഓഫീസറും ഉൾപ്പെട്ട വിമാനം ശത്രുരാജ്യത്ത് പതിച്ചതോടെ അതിജീവിച്ചവരെ ഇറാനിയൻ സേന പിടികൂടുമെന്ന ഭയത്താൽ യുഎസ് സേന അടിയന്തര തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. വ്യോമസേനയുടെ പിന്തുണ, ഏകോപിതമായ സ്പെഷ്യൽ ഫോഴ്സ് പ്രവർത്തനം എന്നിവയിലൂന്നിയായിരുന്നു ഇറാനിയൻ അതിർത്തിക്കുള്ളിൽ പതിച്ച രണ്ടാമത്തെ F-15E വിമാനത്തിലെ അംഗത്തെ രക്ഷപ്പെടുത്തിയത്. To advertise here, തികച്ചും അപകടകരമായ ദൗത്യമായിരുന്നു ഇത്. വിമാനം തകർന്നുവീണതോടെ അതിലുണ്ടായിരുന്നവരെ കണ്ടെത്താൻ ഇറാനിയൻ അധികൃതർ സാധാരണക്കാരോട് സഹായാഭ്യർഥന നടത്തിയതോടെ രക്ഷാപ്രവർത്തനശ്രമങ്ങൾ സങ്കീർണ്ണമാകുകയും വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള നടപടികളിലേർപ്പെട്ട യുഎസ് സൈനികർക്ക് അപകടസാധ്യത വർധിപ്പിക്കുകയും ചെയ്തു. ഒരംഗത്തെ നേരത്തെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാൾ ശത്രുരാജ്യത്ത് ഒറ്റപ്പെട്ടു. സ്പെഷ്യൽ ഫോഴ്സ്, ഇന്റലിജൻസ് സംവിധാനങ്ങൾ, വ്യോമസേനയുടെ പിന്തുണ എന്നിവ ഉൾപ്പെട്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനമാണ് പിന്നീടുണ്ടായത്. വിമാനം തകർന്നുവീണതിന് ശേഷം യുഎസ് വ്യോമസേനാംഗം ഏകദേശം 24 മണിക്കൂറോളം പിടിയിൽപ്പെടാതെ കഴിഞ്ഞു. അതിജീവനപരിശീലനം ഉപയോഗിച്ച് അപകടസ്ഥലത്ത് നിന്ന് മാറി പർവതപ്രദേശങ്ങളിൽ ഒളിച്ചു. ഇറാനിയൻസേന ആ പ്രദേശം തിരയുന്നതിനിടയിൽ അപകടത്തിൽപ്പെട്ട വൈമാനികനെ ട്രാക്ക് ചെയ്യുന്നതിനായി രക്ഷാപ്രവർത്തകർ സിഗ്നലിങ് രീതികൾ ഉപയോഗിച്ചു. ഇറാനിയൻസേനയും പ്രാദേശികശൃംഖലകളും യുഎസ് സൈനികനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ അപകടത്തിൽപ്പെട്ട അംഗത്തെ വേഗത്തിൽത്തന്നെ കണ്ടെത്താനും ഇറാനിൽനിന്ന് പുറത്തെത്തിക്കാനുമുള്ള ആവശ്യകത വർദ്ധിപ്പിച്ചു. സുരക്ഷ, ഒഴിഞ്ഞുമാറൽ, പ്രതിരോധം, രക്ഷപ്പെടൽ (SERE) എന്നീ ടെക്നിക്കുകളിൽ പരിശീലനം ലഭിച്ചവരാണ് അമേരിക്കൻ എയർക്രൂവുകൾ. രക്ഷാപ്രവർത്തനം ഒരു പ്രത്യേക കമാൻഡോ യൂണിറ്റാണ് നടത്തിയതെന്നും എക്സ്ട്രാക്ഷൻ കോറിഡോർ സുരക്ഷിതമാക്കാൻ ഒന്നിലധികം ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള വിപുലമായ വ്യോമസേനയുടെ പിന്തുണയുണ്ടായിരുന്നെന്നും യുഎസ് ഉദ്യോഗസ്ഥർ ആക്സിയോസിനോട് പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടനുസരിച്ച് ഇറാനിയൻ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന എക്സ്ട്രാക്ഷൻ യൂണിറ്റിന് സംരക്ഷണം നൽകുന്നതിനായി പത്തോളം വിമാനങ്ങളോടൊപ്പം എക്സ്ട്രാക്ഷൻ ടീമുകളും ഈ ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ സമയത്തെയും സ്ഥലത്തെയും കുറിച്ച് ഇറാനിയൻ സേനയെ ആശയക്കുഴപ്പത്തിലാക്കാൻ യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വഴിതെറ്റിക്കുന്നതിനായി വിവിദ തന്ത്രങ്ങൾ സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഉൾപ്പെടെയുള്ള ഇറാനിയൻ യൂണിറ്റുകൾ എക്സ്ട്രാക്ഷൻ പ്രവർത്തനം തടയുന്നത് തടയുക എന്നതായിരുന്നു ലക്ഷ്യം. രണ്ട് അംഗങ്ങൾക്കും വിമാനം തകർന്നതിന് ശേഷം യുഎസ് സേനയുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞെന്നും ഇത് അവരുടെ സ്ഥാനം ട്രാക്ക് ചെയ്യാനും പ്രത്യേക രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിഞ്ഞെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെട്ട F-15E വിമാനാംഗത്തെ കൊണ്ടുപോയ ഹെലികോപ്റ്ററിനും വെടിയേറ്റു. വിമാനത്തിലുണ്ടായിരുന്നവർക്ക് ചെറിയതോതിൽ പരിക്കേറ്റതായും എങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങിയതായുമാണ് റിപ്പോർട്ട്. ഇവരെ പിന്നീട് ചികിത്സയ്ക്കായി കുവൈത്തിലേക്ക് കൊണ്ടുപോയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ രക്ഷാദൗത്യത്തെ അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാ പ്രവർത്തനങ്ങളിൽ ഒന്നായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. Content Highlights: F-15E fighter jet crashed in Iranian territory in April 2026., Complex joint operation involving Special Forces and Air Force support., SERE training allowed pilots to evade capture for 24 hours., Strategic deception used by US intelligence to misdirect Iranian forces., Successful extraction of personnel despite helicopter being fired upon. Published: 05 Apr 2026, 01:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെടിവെച്ചിട്ട F-15 വിമാനത്തിലെ അംഗത്തെ ഇറാനിൽനിന്ന് US സേന രക്ഷപ്പെടുത്തിയത് അതിവിദഗ്ധമായി
M
MathrubhumiSource Link
about 1 month ago