വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ കൈതട്ടി ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ

വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ കൈതട്ടി ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ

M
MathrubhumiSource Link
വളാഞ്ചേരി: ദേശീയപാത 66-ൽ വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ തട്ടി ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ പിഞ്ചുകുട്ടിയുൾപ്പെടെ രണ്ടുപേർക്ക് കൈക്ക് പരിക്കേറ്റു. എറണാകുളം എടത്വ ചാലോല വീട്ടിൽ ആരിഫ (19), ബാനു ഹാഷിം (രണ്ടര) എന്നിവർക്കാണു പരിക്കേറ്റത്. ടോൾബൂത്ത് ലൈനിൽ മെഷർമെന്റിനായി സ്ഥാപിച്ചിരുന്ന കമ്പിയിൽ കൈതട്ടിയതാണ് അപകടകാരണമെന്നാണു സംശയം. ഇരുവരുടെയും ഇടതുകൈയിനാണ് പരിക്ക്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. To advertise here, കഴിഞ്ഞദിവസം രാവിലെ ഒൻപതരയോടെയാണ് സംഭവം. കോതമംഗലത്തുനിന്ന് വയനാട്ടിലേക്ക് വിവാഹസംഘവുമായി പോകുകയായിരുന്നു ബസ്. ഡ്രൈവർ തൃശ്ശൂർ സ്വദേശി ക്ലിന്റ് കെയറിനെ (21) കാടാമ്പുഴ പോലീസ് അറസ്റ്റ്ചെയ്തു. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. Content Highlights: Accident occurred at Vettichira Toll Plaza on NH 66., Two passengers injured due to a metal rod near the toll booth., Bus driver arrested for negligent driving by Kadampuzha Police., Incident took place in 2026 during a wedding trip. Published: 06 Apr 2026, 08:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ കൈതട്ടി ടൂറിസ്റ്റ് ബസ് യാത… | Boolokam