വെട്ടൂർ- കാഞ്ഞിരപ്പാറ റോഡിൽ ടാറിങ് കഴിഞ്ഞപ്പോൾ വാഹനങ്ങൾക്ക് വശംകൊടുക്കാൻ ബുദ്ധിമുട്ട്

വെട്ടൂർ- കാഞ്ഞിരപ്പാറ റോഡിൽ ടാറിങ് കഴിഞ്ഞപ്പോൾ വാഹനങ്ങൾക്ക് വശംകൊടുക്കാൻ ബുദ്ധിമുട്ട്

വെട്ടൂർ : ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡ് ടാറിങ് ചെയ്തപ്പോൾ വാഹനങ്ങൾക്ക് വശം കൊടുക്കാൻപറ്റാത്ത അവസ്ഥ. വെട്ടൂർ-കാഞ്ഞിരപ്പാറ റോഡിലാണ് രണ്ട് വാഹനങ്ങൾ എതിർദിശയിൽ വന്നാൽ വശംകൊടുക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നത്. To advertise here, പഴയ റോഡിൽനിന്ന് രണ്ടുമുതൽ നാലുമീറ്റർ വരെ ഉയരത്തിലാണ് റോഡിന്റെ ടാറിങ് നടന്നിരിക്കുന്നത്. പഴയ റോഡിന്റെ വശങ്ങൾ അതിനനുസരിച്ച് ഉയർത്തിയിട്ടുമില്ല. ഇത്തരം റോഡുകൾ ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുമ്പോൾ പഴയ റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ഉയർത്താറുണ്ട്. ഇവിടെ അത് ചെയ്തിട്ടില്ല. വെട്ടൂർ കിഴക്കുപുറം വഴി മലയാലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾ റോഡിന്റെ വീതിക്കുറവ് കാരണം വശംകൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഒരേ സമയം ബസ്സും ലോറിയും എതിർദിശയിൽ വന്നാൽ ഗതാഗതക്കുരുക്കുണ്ടാകും. Published: 21 Apr 2026, 01:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെട്ടൂർ- കാഞ്ഞിരപ്പാറ റോഡിൽ ടാറിങ് കഴിഞ്ഞപ്പോൾ വാഹനങ്ങൾക്ക്… | Boolokam