കാസർകോട് : വിശുദ്ധവാരാചരണത്തിന് തുടക്കമിട്ട് നടത്തിയ ഓശാന ഞായറാഴ്ചയിൽ പള്ളികൾ കേന്ദ്രീകരിച്ച് പര്യടനം നടത്തി സ്ഥാനാർഥികൾ. ഓശാന ഞായറാഘോഷത്തിൽ പങ്കെടുത്ത് കുരുത്തോല കൈമാറിയും വിശ്വാസികളെയും പള്ളി അധികൃതരോടും വോട്ടഭ്യർഥിച്ചുമാണ് ഞായറാഴ്ചത്തെ പര്യടനം. To advertise here, എൻ.ഡി.എ. എൻ.ഡി.എ. സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ ഞായറാഴ്ചത്തെ പര്യടനം മധൂർ ഗ്രാമപ്പഞ്ചായത്തംഗവും ബി.ജെ.പി. നേതാവുമായ രവി ഗട്ടിയുടെ വീട്ടിൽ പ്രഭാതഭക്ഷണത്തോടെ തുടങ്ങി. ഓശാന ഞായർ പ്രമാണിച്ച് ബേള, കൊല്ലങ്കാന, കാസർകോട് കോട്ടക്കണി റോഡിലുള്ള സെയ്‌ന്റ് ജോസഫ് ക്രിസ്തീയ ദേവാലയങ്ങൾ സന്ദർശിച്ചു. മധൂർ മിത്ര കലാവൃന്ദയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലും പങ്കെടുത്തു. സുകുമാർ കുദ്രെപ്പാടി, രാമപ്പ മഞ്ചേശ്വരം, ഡി.ശങ്കര, എം.ഗോപാലകൃഷ്ണ എന്നിവർ പങ്കെടുത്തു. യു.ഡി.എഫ്. ഓശാന ഞായറിൽ യു.ഡി.എഫ്. സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജി ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചു. ബേള ഔവർ ലേഡീ ഓഫ് ഡോളേർസ് ചർച്ചിൽ ഫാ. സ്റ്റാനി പെരേര, ബദിയഡുക്ക സെയ്‌ന്റ് മേരീസ് ചർച്ചിൽ ഫാ. ചാക്കോ കുടിപറമ്പിൽ, ഉക്കിനടുക്ക സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ചർച്ചിൽ ഫാ. സുനിൽ മിറാൻഡ എന്നിവരെയും വിശ്വാസികളെയും കണ്ട് ആശംസകൾ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., മാഹിൻ കേളോട്ട്, മൂസ ബി. ചെർക്കള, അൻവർ ഓസോൺ, ശ്യാംപ്രസാദ് മാന്യ, അബ്ദുള്ള ചാൽക്കര, ഹമീദ് കെടിഞ്ചി, അനസ് എതിർത്തോട് എന്നിവരും ഒപ്പമുണ്ടായിരുന്നു. എൽ.ഡി.എഫ്. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂർ കാറഡുക്ക, ബെള്ളൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. കൊളത്തിലപ്പാറയിൽ നിന്നാരംഭിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുമതി ഉദ്ഘാടനം ചെയ്തു. നെട്ടണിഗെ, കിന്നിംഗാർ, പള്ളപ്പാടി, ബസ്തി, നാട്ടക്കല്ല്, പൂത്തപ്പലം, ബേങ്ങത്തടുക്ക, ആദൂർ പള്ളം, റഹ്മത്ത് നഗർ, മഞ്ഞംപാറ, പടിയത്തടുക്ക, കൈതോട്, മുള്ളേരിയ, മുണ്ടോൾ ജങ്ഷൻ, കോളിയടുക്കം, കർമംതോടി, കൊട്ടംകുഴി, പതിമൂന്നാംമൈൽ, നെല്ലിയടുക്കം, നാരമ്പാടി, പിലാങ്കട്ട സ്വീകരണങ്ങൾക്ക് ശേഷം പൈക്കയിൽ സമാപിച്ചു. എം.വി. ജയരാജൻ, ടി.കെ. രാജൻ, കെ.എ. മുഹമ്മദ് ഹനീഫ, അസീസ് കടപ്പുറം, എ.ആർ. ധന്യവാദ്, പ്രകാശൻ കുമ്പഡാജെ, മോഹനൻ കാടകം, പി.പി. ശ്യാമളാദേവി, വി. സുരേഷ് ബാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
