ഇന്നത്തെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. എഐ പോലുള്ള സാങ്കേതികവിദ്യകളുടെ വളർച്ച ഒരുവശത്ത് പുതിയ സാധ്യതകൾ തുറക്കുമ്പോൾ, മറുവശത്ത് പല പരമ്പരാഗത ജോലികളും അപ്രത്യക്ഷമാകുന്ന സാഹചര്യവും സൃഷ്ടിക്കുന്നു. ഇത്തരമൊരു കാലഘട്ടത്തിൽ, വെറും ഒരു ജോലി മാത്രം മതിയാകുമോ? ദീർഘകാല സ്ഥിരതയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ഒരു കരിയറാണ് ഇന്ന് ആവശ്യം. ജോലി മാറാം, മേഖലകൾ മാറാം, പക്ഷേ ശരിയായ കരിയർ പ്ലാൻ ഉണ്ടെങ്കിൽ ജീവിതത്തിൽ മുന്നേറ്റം ഉറപ്പാണ്. നിങ്ങളുടെ ഭാവി മറ്റുള്ളവർ തീരുമാനിക്കേണ്ടതല്ല. 'ലൈഫിൽ എന്ത് ചെയ്യണം?' ഈ ചോദ്യം മറ്റുള്ളവരോട് ആവർത്തിച്ച് ചോദിക്കുന്ന അവസ്ഥയിൽ നിന്ന് നമ്മൾ പുറത്തുവരണം. എവിടെയാണ് എത്തേണ്ടത്, എങ്ങനെയാണ് എത്തേണ്ടത് എന്നതിൽ നമുക്ക് തന്നെ ഒരു വ്യക്തമായ ദിശാബോധം വേണം. വരുമാനമുണ്ടെങ്കിലും സമ്പത്ത് ഉണ്ടാക്കാൻ 90%ത്തിലധികം ആളുകൾക്കും സാധിക്കാത്തതിന്റെ പ്രധാന കാരണം അവർക്ക് കൃത്യമായ സാമ്പത്തിക ഉപദേശങ്ങളും സേവനങ്ങളും നൽകാനുള്ള വിദഗ്ധരായ ഫിനാൻഷ്യൽ അഡ്‌വൈസഴ്‌സിന്റെ അഭാവമാണ്. ഇക്കാരണം കൊണ്ടുതന്നെ, ഇന്ത്യയിൽ മാത്രം അടുത്ത അഞ്ച് വർഷത്തിനിടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ ബിഎഫ്എസ്‌ഐ (BFSI) മേഖലയിൽ സൃഷ്ടിക്കപ്പെടും എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. To advertise here, ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (BFSI). അതിനു കാരണം : * സ്ഥിരതയുള്ള ശമ്പളം * ദീർഘകാല തൊഴിൽ സുരക്ഷ * ഇന്ത്യയിലും വിദേശത്തും വളർച്ചയ്ക്കുള്ള അവസരങ്ങൾ പഠനവും വരുമാനവും ഒരുമിച്ച് നേടാം ഹെഡ്ജ് ബിസിനസ് സ്‌കൂൾ നടത്തുന്ന തൊഴിലധിഷ്ഠിത ട്രെയിനിങ് പ്രോഗ്രാമുകൾ വെറും ക്ലാസ്‌റൂം പഠനത്തിൽ ഒതുങ്ങുന്നതല്ല. പ്രോഗ്രാമുകളുടെ പ്രധാന പ്രത്യേകതകൾ: * പഠനകാലത്ത് സ്‌റ്റൈപ്പൻഡ് * ഇൻഡസ്ട്രിയിൽ തന്നെ പ്രായോഗിക പരിശീലനം * പരിശീലനം പൂർത്തിയായ ശേഷം പ്രമുഖ ബാങ്കുകളിലും ഫിനാൻഷ്യൽ സ്ഥാപനങ്ങളിലും ജോലി ലഭിക്കാൻ പൂർണ പിന്തുണ * രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ നിന്ന് MBA നേടാനുള്ള അവസരം * 21 -ലധികം രാജ്യങ്ങളിൽ തൊഴിൽസാധ്യത നൽകുന്ന അന്താരാഷ്ട്ര CFP സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള സമഗ്ര പരിശീലനം * SEBI അംഗീകരിച്ചവയിൽ ഏറ്റവും കടുപ്പമറിയ പരീക്ഷകളിൽ ഒന്നായ NISM -ന്റെ ഇൻവെസ്റ്റ്‌മെന്റ് അഡ്‌വൈസർ (NISM - IA) വിജയിക്കുന്നതിനുള്ള പരിശീലനം (ദേശീയതലത്തിലെ ഈ പരീക്ഷയുടെ വിജയശതമാനം വെറും 30% ആണ്. എന്നാൽ ഹെഡ്ജ് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവരുടെ വിജയശതമാനം 75% -നും മുകളിലാണ്.) ഈ പ്രോഗ്രാമുകൾക്ക് വളരെ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. അർഹരായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് സൗകര്യവും ലഭിക്കുന്നതാണ്. ഹെഡ്ജ് ബിസിനസ് സ്‌കൂളിനെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് - +91 93495 12345 Content Highlights: High demand for financial advisors in the BSFI sector, job-oriented courses Published: 25 Mar 2026, 02:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
വെറുമൊരു ജോലിയാണോ സ്ഥിരതയും സുരക്ഷിതത്വവുമുള്ള കരിയറാണോ നിങ്ങൾ തേടുന്നത്?
M
MathrubhumiSource Link
about 2 months ago