തെന്നിലാപുരം : തെന്നിലാപുരം സെന്ററിൽ ട്രാൻസ്‌ഫോർമറിന് മുകളിലേക്ക് ചില്ലകൾ വളർന്ന് നിൽക്കുന്ന കൂറ്റൻ വെല്ലക്കായ മരം ഭീഷണി. 11 കെ.വി. എച്ച്.ടി. ലൈനിന് മുകളിലാണ് മരത്തിന്റെ ചില്ലകൾ പടർന്നു പന്തലിച്ചിരിക്കുന്നത്. തെന്നിലാപുരം സ്കൂളിനും ബസ് സ്റ്റോപ്പിനും സമീപത്താണിത്. കാറ്റത്ത് ആടിയുലയുന്ന മരം യാത്രക്കാർക്കും പ്രദേശവാസികൾക്കും വ്യാപാരികൾക്കും ആശങ്കയുണ്ടാക്കുന്നു. സ്കൂൾ മൈതാനം, വേലപ്പന്തൽ മൈതാനം, തെന്നിലാപുരം ഗ്രൗണ്ട് എന്നിവയ്ക്കും സമീപത്താണ് മരം നിൽക്കുന്നത്. To advertise here, പ്രദേശവാസികൾ മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ്, ഗ്രാമപ്പഞ്ചായത്ത്-റവന്യു അധികൃതർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വൈദ്യുതകമ്പികൾ അഴിച്ചുമാറ്റേണ്ടതിനാൽ അതിനുള്ള പണം കെട്ടിവെക്കണമെന്നാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്. പൊതുമരാമത്ത്-റവന്യു-ഗ്രാമപ്പഞ്ചായത്ത് അധികാരികൾ നിയമാനുസൃതം തീരുമാനമെടുത്ത് മരം ലേലം ചെയ്ത് മുറിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സമീപത്തെ മൈതാനങ്ങൾ നവീകരിച്ചെങ്കിലും മരം ഉയർത്തുന്ന ഭീഷണി നിലനിൽക്കുകയാണ്. Published: 18 Mar 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
