ഡ്രൈവർ അറസ്റ്റിൽ To advertise here, ചാത്തന്നൂർ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് നടത്തുന്ന പരിശോധനയിൽ വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. വെളിനല്ലൂർ ഭാഗത്തുനിന്ന് ഓയൂരിലേക്ക് ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 4,000 ജലാറ്റിൻ സ്റ്റിക്കുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷാജു(42)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെ എട്ടോടെ വെളിനല്ലൂർ പാലത്തിനു സമീപം ഇലക്‌ഷൻ സ്ക്വാഡായ എസ്.എസ്.ടി. നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ലോറിയിലെ പരിശോധനയിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ ഉടൻ പാരിപ്പള്ളി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി എസ്.എച്ച്.ഒ. സുജിത്ത്, എസ്.ഐ.മാരായ ആർ.യു. രഞ്ജിത്ത്, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിശദപരിശോധന നടത്തി സ്ഫോടകവസ്തുക്കളും ലോറിയും കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പുചട്ടങ്ങൾ നിലനിൽക്കേ, ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കടത്തിയത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സംഭവത്തിൽ കൂടുതൽപ്പേർക്ക് പങ്കുണ്ടോയെന്നും സ്ഫോടകവസ്തുക്കൾ എവിടേക്കാണ് കൊണ്ടുപോയതെന്നും അറിയാൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. Published: 22 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെളിനല്ലൂരിൽ ലോറിയിൽ കടത്തിയ 4,000 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി
M
MathrubhumiSource Link
about 2 months ago