വെള്ളം പാഴാക്കല്ലേ

വെള്ളം പാഴാക്കല്ലേ

M
MathrubhumiSource Link
എരുമേലി ക്ഷേത്രക്കുളിക്കടവിലെ ഷവറുകളിലേക്കുള്ള പൈപ്പിൽ ചോർച്ച To advertise here, എരുമേലി : മണിമലയാറിന്റെ കൊരട്ടിക്കടവിൽനിന്ന് എരുമേലി ക്ഷേത്രക്കുളിക്കടവിലേക്ക് ദേവസ്വം ബോർഡ് വെള്ളമെത്തിക്കുന്ന ജലവിതരണക്കുഴലിൽ ചോർച്ച. ദിവസങ്ങളായി വെള്ളം പാഴാകുമ്പോഴും ചോർച്ച പരിഹരിക്കാൻ ദേവസ്വം മരാമത്തുവിഭാഗം തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. തീർഥാടനകാലത്തും മാസപൂജാസമയത്തും കടവിലെ ഷവറുകളിൽ വെള്ളമെത്തിക്കുന്നതിനായാണ് ഒന്നര കിലോമീറ്ററിലേറെ ദൂരത്തിൽ ജലവിതരണക്കുഴൽ സ്ഥാപിച്ച് വെള്ളം പമ്പ്ചെയ്ത് എത്തിക്കുന്നത്. കഴിഞ്ഞ ശബരിമല തീർഥാടനകാലത്തും കുഴൽപൊട്ടി രാവും പകലും ജലം ചോരുന്ന കാഴ്ചയായിരുന്നു. ജലവിതരണക്കുഴലിന്റെ തകരാറ് പരിഹരിക്കുന്നതിന് പകരം, ജലം ഉയരത്തിൽ തെറിക്കാതിരിക്കാൻ തകിട് ഷീറ്റുകൊണ്ട് മൂടുകയായിരുന്നു. Published: 18 Mar 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളം പാഴാക്കല്ലേ — Mathrubhumi | Boolokam | Boolokam