വെള്ളം വാങ്ങാൻ മാതാവിറങ്ങി, ട്രെയിൻ പോയി; കുട്ടികൾ ഒറ്റക്ക്; അവസരോചിത ഇടപെടലുമായി RPF ഉദ്യോഗസ്ഥൻ

വെള്ളം വാങ്ങാൻ മാതാവിറങ്ങി, ട്രെയിൻ പോയി; കുട്ടികൾ ഒറ്റക്ക്; അവസരോചിത ഇടപെടലുമായി RPF ഉദ്യോഗസ്ഥൻ

ന്യൂസ് ഡെസ്ക് Last Updated: 18 April 2026, 09:11 AM IST പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി   കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോയ രണ്ടുകുട്ടികളെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലിലൂടെ മാതാവിനെ സുരക്ഷിതമായി ഏൽപ്പിച്ചു. To advertise here, ആർ.പി.എഫ്. ഇന്റലിജൻസ് ഹെഡ്കോൺസ്റ്റബിൾ വി.കെ. വിനേഷാണ് തന്റെ ഡ്യൂട്ടിക്കിടയിൽ തീവണ്ടിയിൽ പരിശോധന നടത്തി പന്ത്രണ്ടുംഅഞ്ചും വയസ്സുള്ള ആൺകുട്ടികളെ കണ്ടെത്തിയത്. തീവണ്ടിയാത്രയ്ക്കിടെ കുട്ടികളെ കാണാതായെന്ന ചൈൽഡ്‌ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൃശ്ശൂർ-കണ്ണൂർ പാസഞ്ചറിൽ വെള്ളിയാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 10.35-നായിരുന്നു സംഭവം. യാത്രക്കാരിയായ കണ്ണൂർ കതിരൂർ സ്വദേശിനിയുടെ മക്കളാണ് തീവണ്ടിയിൽ ഒറ്റപ്പെട്ടുപോയത്. പട്ടാമ്പിയിൽനിന്ന് തലശ്ശേരിക്ക് പോവുകയായിരുന്നു മാതാവും മൂന്ന് കുട്ടികളും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാതാവും ഒരുകുട്ടിയും കുടിവെള്ളം വാങ്ങാനായി തീവണ്ടിയിൽനിന്ന് ഇറങ്ങി. അവർ മടങ്ങിയെത്തുമുൻപേ തീവണ്ടി സ്റ്റേഷൻ വിട്ടിരുന്നു. അതോടെ രണ്ടുകുട്ടികൾ കമ്പാർട്ടുമെന്റിൽ ഒറ്റപ്പെട്ടുപോയി. എലത്തൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയെത്തിയപ്പോൾ വിവരമറിഞ്ഞെത്തിയ ആർ.പി.എഫ്. ഉദ്യോഗസ്ഥൻ രണ്ടുകുട്ടികളെയും കണ്ടെത്തി. ഒറ്റപ്പെട്ടുപോയ കുട്ടികളിലൊരാളുടെ കൈയിൽ മൊബൈൽഫോൺ ഉണ്ടായിരുന്നു. അതിൽ മാതാവിനെ വിളിച്ച് ആർ.പി.എഫ്. ഉദ്യോഗസ്ഥർ വിവരമറിയിച്ചു. എലത്തൂർ സ്റ്റേഷനിൽ ഇറക്കിയ കുട്ടികളെ തിരിച്ച് മംഗലാപുരം-ചെന്നൈ എഗ്മോറിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു. തുടർന്ന് ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാതാവിന് കൈമാറി. എഗ്മോറിന് എലത്തൂർ സ്റ്റേഷനിൽ സ്റ്റോപ്പില്ലെങ്കിലും കുട്ടികൾ തീവണ്ടിയിൽ ഒറ്റപ്പെട്ടുപോയ കാര്യം വിനേഷ് അറിയിച്ചതിനെത്തുടർന്ന് റെയിൽവേ സ്റ്റേഷൻ മാനേജർ ഇടപെടുകയായിരുന്നു. Content Highlights: Prompt action by RPF Head Constable V.K. Vinesh in 2026., Efficient coordination between Childline and Railway authorities., Successful reunification of lost children with their mother at Kozhikode station., Railway intervention to stop a non-scheduled train to ensure child safety. Published: 18 Apr 2026, 09:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളം വാങ്ങാൻ മാതാവിറങ്ങി, ട്രെയിൻ പോയി; കുട്ടികൾ ഒറ്റക്ക്… | Boolokam