വെള്ളം സമൃദ്ധം, പക്ഷേസംരക്ഷണമില്ലാതെ താമരക്കുളം

വെള്ളം സമൃദ്ധം, പക്ഷേസംരക്ഷണമില്ലാതെ താമരക്കുളം

എടക്കര : അധികൃതർ മനസ്സുവെച്ചാൽ എടക്കരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മണക്കാട് താമരക്കുളത്തിലെ വെള്ളം മതിയാകും. പക്ഷേ, സംരക്ഷണമില്ലാത്ത കുളത്തിലെ വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. വേനൽ രൂക്ഷമായതോടെ എടക്കരയിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമമാണുള്ളത്. ചിലയിടങ്ങളിൽ വാഹനങ്ങളിൽ വെള്ളം എത്തിക്കേണ്ട നിലയിലാണ്. To advertise here, മണക്കാട് പാടശേഖരത്തിന്റെ നടുവിലെ ഒരേക്കർ സ്ഥലത്താണ് കുളം സ്ഥിതിചെയ്യുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനായി 75 വർഷം മുൻപ് കുളം നിർമിക്കാനുള്ള സ്ഥലം സമീപത്തെ കർഷകരാണ് പഞ്ചായത്തിനു സൗജന്യമായി നൽകിയത്. കുളത്തിൽനിന്നുള്ള വെള്ളം മണക്കാട്, ചാലി പാടശേഖരങ്ങളിലേക്ക് തോടുകളിലൂടെയാണ് എത്തിച്ചിരുന്നത്. നിറയെ താമരപ്പൂക്കൾ വിരിഞ്ഞ കുളത്തിന് നാട്ടുകാർ താമരക്കുളം എന്നു പേരിട്ടു. കഠിനമായ വേനലിലും കുളം വറ്റാറില്ല. ഏഴു വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് ചെളി നീക്കം ചെയ്ത് കുളത്തിന്റെ ആഴം കൂട്ടിയിരുന്നു. ഇപ്പോൾ കുളത്തിന്റെ മധ്യഭാഗത്ത് ആറു മീറ്ററിലേറെ വെള്ളമുണ്ട്. കരിയംമുരിയം വനത്തോടു ചേർന്ന ഇവിടെ വന്യമൃഗശല്യം രൂക്ഷമായതോടെ സമീപത്തെ കർഷകരെല്ലാം കൃഷി ഉപേക്ഷിച്ചു. ആഴക്കൂടുതൽ കാരണം നാട്ടുകാർ കുളിക്കാൻ പോലും എത്താറില്ല. വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടുകയും വെള്ളം ശുചീകരിക്കുകയും ചെയ്ത് കുളം സംരക്ഷിച്ചാൽ വേനൽക്കാലത്ത് നാടു മുഴുവൻ വെള്ളം എത്തിക്കാനാകുമെന്ന് സമീപവാസികൾ പറഞ്ഞു. കുളം സംരക്ഷിക്കാനുള്ള കേന്ദ്ര, സംസ്ഥാന പദ്ധതികളിൽ ഉൾപ്പെടുത്തി താമരക്കുളം സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 23 Apr 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളം സമൃദ്ധം, പക്ഷേസംരക്ഷണമില്ലാതെ താമരക്കുളം — Mathrubhu… | Boolokam