വെള്ളക്കെട്ട്‌: അഷ്ടമുടി റോഡിൽ ഓടനിർമാണം തുടങ്ങി

വെള്ളക്കെട്ട്‌: അഷ്ടമുടി റോഡിൽ ഓടനിർമാണം തുടങ്ങി

M
MathrubhumiSource Link
അഞ്ചാലുംമൂട് : ചാറ്റൽമഴയിലും അഷ്ടമുടി റോഡിലുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രം-ബസ് സ്റ്റാൻഡ് റോഡിന്റെ ആരംഭത്തിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. പ്രശ്നപരിഹാരത്തിനായി ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായ ബി. ജയന്തി ഇടപെട്ട് ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഓട നിർമിക്കുന്നത്. To advertise here, ക്ഷേത്രത്തിനു സമീപത്തെ റോഡിന്റെ ഇരുവശവും അഷ്ടമുടിക്കായലോരപ്രദേശമാണ്. മഴക്കാലമായാൽ വെള്ളം കായലിലേക്ക് ഒഴുകിയിറങ്ങാൻ സംവിധാനം ഇല്ലാത്തതിനാൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണ്‌ പതിവ്‌. ഇത്‌ കാൽനട-ഇരുചക്രവാഹന യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. റോഡരികിൽ മേൽമൂടിയുള്ള ഓട നിർമിച്ച് കായലിലേക്ക് ജലം ഒഴുകുംവിധം പൈപ്പുകൾ സ്ഥാപിക്കും. Published: 26 Mar 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളക്കെട്ട്‌: അഷ്ടമുടി റോഡിൽ ഓടനിർമാണം തുടങ്ങി — Mathrubh… | Boolokam