കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും To advertise here, വെള്ളനാട് : മീനഭരണി ഉത്സവത്തിന്റെ ഭാഗമായി വെള്ളനാട് ഭഗവതിക്ഷേത്രത്തിൽ നടത്തുന്ന പ്രധാനചടങ്ങായ തൂക്കം ഞായറാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും. രാവിലെ 11-ന് നടത്താൻ നിശ്ചയിച്ചിരുന്ന തൂക്കം വേനൽച്ചൂട് വർധിച്ചതിനാൽ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വൈകീട്ട് നാലിലേക്ക് മാറ്റുകയായിരുന്നു. കല്ലുവെട്ടാൻകുഴിയിൽനിന്ന് അണിഞ്ഞൊരുങ്ങിയെത്തുന്ന തൂക്കവ്രതക്കാരെ മാർക്കറ്റ് ജങ്ഷനിൽ വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇവർ ക്ഷേത്രത്തെ ഒരുതവണ വലം വെയ്ക്കുന്നതോടെ പണ്ടാരത്തൂക്കത്തിനു തുടക്കമാകും. തുടർന്ന് ഇരുന്നൂറോളം കുരുന്നുകൾ തൂക്കവില്ലേറും. തൂക്കം വഴിപാടിനുശേഷം തിരുമുടി അകത്തെഴുന്നള്ളിച്ച് കാപ്പഴിക്കൽ ചടങ്ങോടെ കൊടിയിറക്കി കുരുതിതർപ്പണത്തോടെ നടയടയ്ക്കും. തൂക്കം കാണാൻ എത്തുന്നവരുടെ സൗകര്യാർഥം വെള്ളനാട്, ആര്യനാട്, കാട്ടാക്കട, പേരൂർക്കട, നെടുമങ്ങാട് എന്നീ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽനിന്നും പ്രത്യേക ബസ് സർവീസുകൾ ഉണ്ടായിരിക്കും. ക്ഷേത്രപരിസരത്ത് കൂടുതൽ പോലീസിനെയും വിന്യസിക്കും. ഫയർഫോഴ്സിന്റെയും മെഡിക്കൽ ടീം അംഗങ്ങളുടെയും സേവനവും സജ്ജമാക്കിയിട്ടുണ്ട്. Published: 22 Mar 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെള്ളനാട് ഭഗവതിക്ഷേത്രത്തിൽ തൂക്കം ഇന്ന്
M
MathrubhumiSource Link
about 2 months ago