നേമം : വെള്ളായണി ദേവീക്ഷേത്രത്തിൽ കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ആകാശപ്പോരിന് ദേവിക്കും ദാരികനുമുള്ള പറണ് ഒരുങ്ങുന്നു. To advertise here, നേരത്തെ മുറിച്ച തെങ്ങുകൾ ആനയെക്കൊണ്ട് എടുപ്പിച്ച് കുഴിയിൽ നിർത്തുന്ന ചടങ്ങുകളാണ് ഞായറാഴ്ച രാവിലെ നടന്നത്. പറണ് സ്ഥാപിക്കുന്നതിന് മുന്നോടിയായി തച്ചനും മറ്റുപണിക്കാരും ദേവിയുടെ മുന്നിൽ ആയുധപൂജ നടത്തി. നാലു തെങ്ങുകൾക്ക് മുകളിലാണ് കമുക് കൊണ്ട് പറണ് നിർമിക്കുന്നത്. ദേവിയുടെ പറണ് ആന താങ്ങി നിർത്തുന്നുവെന്ന സങ്കൽപ്പത്തിലാണ് ആനയെക്കൊണ്ട് തെങ്ങ് എടുപ്പിക്കുന്നതും കുഴിയിൽ മണ്ണിട്ട് ചവിട്ടി ഉറപ്പിക്കുന്നതും. ദേവിക്കും ദാരികനും വേണ്ടി അഭിമുഖമായി രണ്ട് പറണുകളാണ് ഉയരുന്നത്. കാളിദാസൻ എന്ന ആനയാണ് വെള്ളായണിയിലെത്തിയത്. മൂത്തവാത്തി ശിവകുമാറും ഇളയവാത്തി ശ്രീരാഗും ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ഉത്സവ കമ്മിറ്റി ഭാരവാഹികളും ഭക്തരും ചടങ്ങുകൾക്കെത്തി. 22-ന് രാത്രി 10.15-നാണ് പറണേറ്റ്. 23-ന് രാവിലെ 7-ന് നിലത്തിൽ പോര്. വൈകീട്ട് 4-ന് ആറാട്ട്, രാത്രി 10.15-ന് താലപ്പൊലിയോടെ തങ്കത്തിരുമുടി അകത്തെഴുന്നള്ളിക്കുന്നതോടെ 68 ദിവസം നീണ്ടുനിന്ന ഉത്സവം സമാപിക്കും. Published: 20 Apr 2026, 12:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വെള്ളായണി ക്ഷേത്രത്തിൽ ആകാശപ്പോരിന് പറണൊരുക്കം
M
MathrubhumiSource Link
20 days ago