വെള്ളായണിയിൽ പറണേറ്റ്: ആകാശപ്പോര് കഴിഞ്ഞു; ദാരികവധത്തിനായി ഇന്ന് നിലത്തിൽപ്പോര്

വെള്ളായണിയിൽ പറണേറ്റ്: ആകാശപ്പോര് കഴിഞ്ഞു; ദാരികവധത്തിനായി ഇന്ന് നിലത്തിൽപ്പോര്

നേമം : വെള്ളായണി ദേവീക്ഷേത്രത്തിൽ കാളിയൂട്ടുത്സവത്തോടനുബന്ധിച്ചുള്ള പറണേറ്റ് നടന്നു. ബുധനാഴ്ച രാത്രിമുതൽ പറണേറ്റ് ദർശിക്കാൻ ഭക്തസഹസ്രങ്ങൾ നാടിന്റെ നാനാദിക്കുകളിൽനിന്നു വെള്ളായണിയിലേക്ക്‌ ഒഴുകിയെത്തി. To advertise here, രാത്രി പത്തിനുശേഷം പറണേറ്റിനുള്ള ചടങ്ങുകൾ ആരംഭിച്ചു. കായിക്കര തെക്കതിൽനിന്നു കൊടുതി കഴിഞ്ഞാണ് ചടങ്ങുകൾ തുടങ്ങിയത്. പറണിനു ചുറ്റും മൂന്ന് വലംവെച്ചശേഷം പള്ളിപ്പലകയിൽ ദേവിയെ ഇരുത്തി. തുടർന്ന് ആചാരപരമായി വിളക്ക് കത്തിച്ച് പറണിൻമുകളിൽ ദേവിയുടെ പീഠം ആദ്യം എഴുന്നള്ളിച്ചു. പിന്നാലെ ചെണ്ടമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ തങ്കത്തിരുമുടിയും എഴുന്നള്ളിച്ചതോടെ ദേവിയെ സ്തുതിച്ച് ഭക്തർ കൈകൂപ്പി നിന്നു. ദേവിയിരുന്ന അണിയറപ്പന്തൽ പൊളിച്ച് ദാരികനും സംഘവും തെക്കേദിക്കിലെ പറണിൽ കയറിയതോടെ ദേവിയും ദാരികനും തമ്മിൽ മുഖാമുഖം തോറ്റംപാട്ടിലൂടെ പോർവിളി തുടങ്ങി. പോരിനിടയിൽ പലതവണ ആയുധങ്ങളായി സങ്കല്പിച്ച് തീപ്പന്തങ്ങൾ എറിഞ്ഞു. പോർവിളികൾ കേൾക്കാനും തിരുമുടി തലയിൽവെച്ചുള്ള പോര് കാണാനും നേരം പുലരുവോളം പ്രായഭേദമെന്യേ ഭക്തജനങ്ങൾ കാത്തിരുന്നു. ഏഴുപോരിനൊടുവിൽ ആകാശത്തിൽവെച്ച് ദാരികനെ വധിക്കാനാകാതെ ബ്രാഹ്മമുഹൂർത്തത്തിൽ ദേവി പറണിൽനിന്നിറങ്ങി. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ നിലത്തിൽപ്പോര് തുടങ്ങും. ദാരികനിഗ്രഹത്തിനുശേഷം വൈകീട്ട് നാലിന് ആറാട്ട്. രാത്രി താലപ്പൊലിയോടെ ദേവിയെ അകത്തെഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. Published: 23 Apr 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളായണിയിൽ പറണേറ്റ്: ആകാശപ്പോര് കഴിഞ്ഞു; ദാരികവധത്തിനായി… | Boolokam